മലയാളത്തിനു പുറമെ തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലെല്ലാം ഒരുപോലെ തിളങ്ങി നില്ക്കുന്ന നടിയാണ് നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടേയും മകളായ കീര്‍ത്തി സുരേഷ്. ബാലതാരമായിട്ടാണ് കീര്‍ത്തി ആദ്യം സിനമയില്‍ എത്തുന്നത്. പിന്നീട് 2013 ല്‍ പുറത്തിറങ്ങിയ പ്രിയദര്ശന് ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് നായികയായി നടിയുടെ മടങ്ങി വരവ്.
ചെറിയ സമയത്തിനുള്ളില്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ കീര്‍ത്തി സ്വന്തമാക്കി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധേയമാകാറുണ്ട്.
ഇപ്പോഴിതാ തന്റെ ആദ്യ ചിത്രങ്ങളില്‍ തനിക്ക് പ്രതിഫലം ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് കീര്‍ത്തി. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം അറിയിച്ചത്.
പൈലറ്റ്, അച്ഛനെ ആണെനിക്കിഷ്ടം, കുബേരന് എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് കീര്‍ത്തി സുരേഷ് സിനിമയിലേക്കെത്തുന്നത്. എന്നാല്‍ ഈ ചിത്രങ്ങളെല്ലാം തന്നെ അമ്മ മേനക നിര്‍മിച്ചത് കൊണ്ട് കീര്‍ത്തിക്ക് പ്രതിഫലം ലഭിച്ചിരുന്നില്ല.
പിന്നീട് 2013 ല്‍ പ്രിയദര്ശന് സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി സുരേഷ് നായികയായി അരങ്ങേറിയത്. ചിത്രത്തില്‍ ഇരട്ട വേഷമായിരുന്നു. ഈ ചിത്രത്തിന്റെ പ്രതിഫലം ഒരു കവറില്‍ ഇട്ടിട്ടാണ് കീര്‍ത്തിക്ക് നല്‍കിയത്. അത് എത്രയാണെന്ന് പോലും തുറന്ന് നോക്കാതെ അച്ഛനെ ഏല്പിക്കുകയായിരുന്നു കീര്‍ത്തി.
എന്നാല്‍ ഇതല്ല കീര്‍ത്തിയുടെ ആദ്യ പ്രതിഫലം. ഫാഷന്‍ ഡിസൈനിങ് പഠിക്കുന്നതിനൊപ്പം കീര്‍ത്തി സുരേഷ് ഫാഷന്‍ ഷോയും ചെയ്യാറുണ്ടായിരുന്നു. അതിലൂടെയാണ് കീര്‍ത്തിക്ക് ഏറ്റവും ആദ്യം ഒരു പ്രതിഫലം ലഭിച്ചത്. 500 രൂപയാണ് ആദ്യമായി ഫാഷന്‍ ഷോ ചെയ്തപ്പോള്‍ താരത്തിന് ലഭിച്ചത്. ഇതും അച്ഛനെ ഏല്‍പ്പിക്കുകയായിരുന്നു വെന്ന് നടി പറയുന്നു
-പിജി