മേനക കീർത്തിക്ക് നൽകിയ ഉപദേശം


അ​ണ്ണാ​ത്തെ എ​ന്ന ചി​ത്രം ക​ണ്ട​ ശേ​ഷം ഒ​രാ​ള്‍ കീ​ര്‍​ത്തി​യെ പ​ച്ച​ത്തെ​റി വി​ളി​ക്കു​ന്ന​ത് ഒ​രു യു​ട്യൂ​ബ് ചാ​ന​ല്‍ പ്ര​ച​രി​പ്പി​ച്ചു. ഒ​രു​ത്ത​ന്‍ വെ​ള്ള​മ​ടി​ച്ച്‌ ചീ​ത്ത പ​റ​യു​ന്ന​ത് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​നെയാ ണ് ആ​ദ്യം പി​ടി​ക്കേ​ണ്ട​ത്.

അ​ഭി​ന​യം ഇ​ഷ്ട​മാ​യി​ല്ലെ​ങ്കി​ല്‍ വി​മ​ര്‍​ശി​ക്കാം. അ​ല്ലാ​തെ തെ​റിവി​ളി​ക്കാ​ന്‍ ആ​ര്‍​ക്കും അ​ധി​കാ​ര​മി​ല്ല. മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞ​ത് ഇ​തു വെ​റു​തേവി​ട​രു​തെ​ന്നാ​ണ്.

എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​ന് പ​രാ​തി കൊ​ടു​ത്തി​ട്ടു​ണ്ട്. ആ ​വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച യു​ട്യൂ​ബു​കാ​ര​നെ ഇ​പ്പോ​ള്‍ പോ​ലീ​സ് തെര​യു​ക​യാ​ണ്. ഒ​രു​ത്ത​ന്‍ ചീ​ത്ത പ​റ​ഞ്ഞാ​ല്‍ അ​ത് പ്ര​ച​രി​പ്പി​ക്കേ​ണ്ട കാ​ര്യ​മെ​ന്താ​ണ്.

അ​വ​നും ചീ​ത്ത പ​റ​ഞ്ഞ​വ​നും ത​മ്മി​ല്‍ എ​ന്താ​ണ് വ്യ​ത്യാ​സം. തെ​റ്റ് ചെ​യ്ത​വ​ന്‍ എ​ന്താ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണം. കീ​ർ​ത്തി വ​ള​രെ ആ​ത്മാ​ർ​ഥ​ത​യോ​ടെ ജോ​ലി​യെ സ​മീ​പി​ക്കു​ന്ന ക​ലാ​കാ​രി​യാ​ണ്.

അ​ഭി​ന​യ​ത്തി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് മേ​ന​ക, കീ​ർ​ത്തി​യോ​ട് പ​റ​ഞ്ഞ​ത് ആ​രെ​ക്കൊ​ണ്ടും ചീ​ത്ത​പ്പേ​ര് പ​റ​യി​പ്പി​ക്ക​രു​ത് എ​ന്നാ​യി​രു​ന്നു. -സു​രേ​ഷ് കു​മാ​ർ

Related posts

Leave a Comment