തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരിൽ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെ കരിയര്‍ തുടങ്ങിയ കീര്‍ത്തി ഇന്ന് തമിഴിലേയും തെലുങ്കിലേയുമെല്ലാം നിറസാന്നിധ്യമാണ്.
തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്ന സര്‍ക്കാരു വാരി പാട്ടയാണ് കീര്‍ത്തിയുടെ റിലീസ് കാത്തു നില്ക്കുന്ന സിനിമ. ഇതാദ്യമായാണ് മഹേഷ് ബാബും കീര്‍ത്തി സുരേഷും ഒരുമിക്കുന്നത്.
ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം ഈ ജോഡിയെ ഓണ്‍ സ്ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നത്.എന്നാല്‍ സിനിമയുടെ പ്രഖ്യാപനം മുതല്‍ ചില മഹേഷ് ബാബു ആരാധകര്‍ കീര്‍ത്തിയുടെ കാസ്റ്റിംഗിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു.
മറ്റൊരു നടിയെയായിരുന്നു ചിത്രത്തില്‍ നായികയാക്കേണ്ടിയിരുന്നതെന്നും കീര്‍ത്തി മഹേഷ് ബാബുവിന് ചേര്‍ന്ന നായികയല്ലെന്നും വിമർശിച്ചു ചില ആരാധകര്‍ രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍നിന്നും കീര്‍ത്തിക്കെതിരെ വിമര്‍ശനം ഉയർന്നിരിക്കുകയാണ്.കീര്‍ത്തിയുടെ ഗാന്ധാരി എന്ന മ്യൂസിക് വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്.
ഈ മ്യൂസിക് വീഡിയോയ്ക്ക് തീരെ നിലവാരമില്ലെന്നും ഇത് സര്‍ക്കാരു വാരി പാട്ടയുടെ അണിയറ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മ്യൂസിക് വീഡിയോയ്ക്ക് തീരെ പ്രൊഡക്ഷന്‍ ക്വാളിറ്റിയില്ലെന്നും താരത്തിന്റെ ലുക്കടക്കം അമച്വറിഷ് ആണെന്നുമാണ് വീഡിയോയ്ക്കെതിരേ ഉയരുന്ന വിമര്‍ശനം.
എന്നാൽ ഒരുവിഭാഗം ആളുകള്‍ വീഡിയോയ്ക്കും കീര്‍ത്തിയുടെ പ്രകടനത്തിനും കൈയടിക്കുന്നുണ്ട്. ഇതിനോടകം തന്നെ വീഡിയോ ട്രെന്റായി മാറുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമായില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തെലുങ്ക് മാധ്യമങ്ങളിലാണ് സജീവമാകുന്നത്.
മുന്‍നിര കൊറിയോഗ്രാഫറായ ബ്രിന്ദ ഗോപാലാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സര്‍ക്കാരു വാരി പാട്ടയുടെ റിലീസ് കഴിയുന്നത് വരെ കീര്‍ത്തി ഇത്തരത്തിലുള്ള പ്രൊജക്ടുകളുടെ ഭാഗമാകരുതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മഹാനടിയിലൂടെ ദേശീയ പുരസ്കാരം അടക്കം നേടിയ നടിയാണ് കീര്‍ത്തി. എന്നാല്‍ കീര്‍ത്തിയുടേതായി ഈയടുത്തിറങ്ങിയ സിനിമകളില്‍ പലതും പരാജയമായിരുന്നു.
ഇതിനാല്‍ കീര്‍ത്തി ഭാഗ്യമില്ലാത്ത നായികയാണെന്നും മഹേഷ് ബാബുവിന്റെ സിനിമ പരാജയപ്പെട്ടാല്‍ കീര്‍ത്തിയാകും കാരണമെന്നും പറഞ്ഞും ചില ആരാധകര്‍ എത്തിയിട്ടുണ്ട്.