അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും തെന്നിന്ത്യന്‍ സിനിമയെ കീഴടക്കിയ നടിയാണ് കീര്‍ത്തി സുരേഷ്.
മുന്‍ കാല തെന്നിന്ത്യന്‍ നായിക മേനകയുടേയും നിര്‍മ്മാതാവ് സുരേഷ്കുമാറിന്റെയും മകള്‍ കൂടിയായ കീര്‍ത്തി ബാലതാരമായാണ് സിനിമയില്‍ എത്തുന്നത്.
പിന്നീട് നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ കൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം.
അധികം മലയാള ചിത്രങ്ങള്‍ താരം അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും താരത്തിന് ധാരാളം ആരാധകരാണ് ഉള്ളത്.
ദസറ എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മഹാനടി എന്ന ചിത്രത്തിന് താരത്തെ തേടി ഒത്തിരി അവാര്‍ഡുകള്‍ എത്തിയിരുന്നു.
ഈ ചിത്രത്തിന് ശേഷം ഒത്തിരി സിനിമകള്‍ തേടിയെത്തുമെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നും കീര്‍ത്തി പറയുന്നു.
മഹാനടിക്ക് ശേഷം തനിക്ക് കൊമേഷ്യല്‍ സിനിമകള്‍ ചെയ്യാനായിരുന്നു താത്പര്യമെന്നും എന്നാല്‍ വന്നതെല്ലാം സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളായിരുന്നുവെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.
കുറേ കാത്തിരുന്നു. മൂന്നുമാസങ്ങള്‍ക്ക് ശേഷം വന്ന ഓഫറുകളെല്ലാം താന്‍ സ്വീകരിച്ചുവെന്നും ആ സമയത്ത് സാമ്പത്തികമായി ഓകെയല്ലാത്തതുകൊണ്ട് സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടിയായിരുന്നു സിനിമകളെല്ലാം ചെയ്തതെന്നും പല ഡാന്‍സ് രംഗങ്ങളിലും ധരിക്കുന്ന വസ്ത്രങ്ങളില്‍ താന്‍ കംഫര്‍ട്ടല്ലെന്നും പക്ഷേ അത് ചെയ്യാതിരിക്കാന്‍ പറ്റില്ലായിരുന്നുവെന്നും കീര്‍ത്തി പറയുന്നു.