തെന്നിന്ത്യന്‍ തിളങ്ങി നില്ക്കുന്ന താരമായ കീര്‍ത്തി സുരേഷ് ഫാഷന്‍ സെന്‍സിലും ആരാധകരുടെ മനം കവരാറുണ്ട്. തുടക്കം മലയാള സിനിമയിലാണെങ്കിലും കീര്‍ത്തി പിന്നീട് തിളങ്ങിയത് തമിഴിലാണ്.
ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായ താരം വിവിധ ഭാഷകളില്‍ അഭിനയിച്ച് പാന്‍ ഇന്ത്യന്‍ സ്റ്റാറാകാനുള്ള ഒരുക്കത്തിലാണ്. തെന്നിന്ത്യയിലെ വൻ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് താരം.
ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കീർത്തി. വരുണ്‍ ധവാൻ നായകനാവുന്ന ‘ബേബി ജോണ്‍’ എന്ന ചിത്രത്തിലൂടെയാണ് കീർത്തി ബി ടൗണിലേക്ക് എത്തുന്നത്.
കീർത്തിയുടെ ഫാഷൻ സെൻസും എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഏതു ഔട്ട്ഫിറ്റിലും കീർത്തി സ്റ്റൈലിഷാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടാറുള്ള ചിത്രങ്ങള്‍ എപ്പോഴും ഫാഷൻ പ്രേമികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ സാരിയില്‍ അതിസുന്ദരിയായ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കിട്ടിരികയാണ് താരം. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.