ന്യൂഡൽഹി: “ഡൽഹി തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതിൽ നിങ്ങൾ ഇടപെടേണ്ട കാര്യമില്ല. നരേന്ദ്ര മോദി എന്റെയും പ്രധാനമന്ത്രിയാണ്. ഡൽഹി തെരഞ്ഞെടുപ്പിന്റെ പേരിൽ മോാദിയെ വിമർശിക്കാനോ ഇന്ത്യയുടെ ഒത്തൊരുമ നശിപ്പിക്കുവാനോ നിങ്ങൾക്ക് അവകാശമില്ല’- പാക്കിസ്ഥാൻ മന്ത്രി ചൗധരി ഹുസൈനോടാണ് കേജരിവാളിന്റെ ഈ മുന്നറിയിപ്പ്.
ഇന്ത്യൻ രാഷ്ടീയത്തിൽ ഭിന്നധ്രുവങ്ങളിൽ നിന്ന് പോരാടുന്നവരാണെങ്കിലും ശത്രുരാജ്യത്തിന്റെ മുന്നിൽ മോദിയെ ന്യായീകരിച്ച് കേജരിവാൾ രംഗത്തു വന്നത് ശ്രദ്ധേയമായി. ഒരാഴ്ചത്തെ യുദ്ധംകൊണ്ട് പാക്കിസ്ഥാനെ ഇന്ത്യയ്ക്ക് തോൽപിക്കാനാവുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് ചൗധരി ഹുസൈൻ രംഗത്തുവന്നത്.
ഇന്ത്യയിലെ ജനങ്ങൾ മോദിയെ തോൽപിക്കും. വരുന്ന ഡൽഹി തെരഞ്ഞെടുപ്പിൽ നമുക്ക് അതുകാണാം എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ ഡൽഹി തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തകാര്യമാണെന്നും അതിൽ പാക്കിസ്ഥാൻ ഇടപെടേണ്ട കാര്യമില്ലെന്നും കേജരിവാൾ തിരിച്ചടിച്ചു.