ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയുള്ള പരാമര്‍ശത്തില്‍ ജര്‍മ്മനിയെ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ജര്‍മ്മൻ മിഷന് ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ച് വരുത്തിയാണ് വിദേശകാര്യമന്ത്രാലയം നിലപാട് അറിയിച്ചത്. ഇന്ത്യ ജനാധിപത്യരാജ്യമാണ്. നിയമം എങ്ങനെ നടപ്പാക്കണമെന്ന് നന്നായി അറിയാം. ആഭ്യന്തരകാര്യങ്ങളില്‍ പ്രതികരണം നടത്തുന്നത് അനാവശ്യമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കേജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് സെബാസ്റ്റ്യന്‍ ഫിഷര്‍ രംഗത്തെത്തിയിരുന്നു. കേജരിവാളിന് നീതിപൂര്‍വമായ വിചാരണയ്ക്കുള്ള അവകാശമുണ്ടെന്നായിരുന്നു പരാമര്‍ശം.
ജുഡീഷ്യറിയുടെ നിഷ്പക്ഷതയും ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.