മോ​ദി അ​തി​ശ​ക്ത​ൻ, പ​ക്ഷേ ദൈ​വ​മ​ല്ല: കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. മോ​ദി അ​തി​ശ​ക്ത​നാ​ണെ​ന്നു ഞാ​ൻ എ​പ്പോ​ഴും പ​റ​യാ​റു​ണ്ട്.

എ​ന്നാ​ൽ, അ​ദ്ദേ​ഹം ദൈ​വ​മ​ല്ലെ​ന്ന് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. മ​ദ്യ​ന​യ​ക്കേ​സി​ൽ ജ​യി​ൽ മോ​ചി​ത​നാ​വു​ക​യും മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യും ചെ​യ്ത​ശേ​ഷം ആ​ദ്യ​മാ​യി ഡ​ൽ​ഹി നി​യ​മ​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​വെ​യാ​യി​രു​ന്നു കേ​ജ​രി​വാ​ളി​ന്‍റെ വി​മ​ർ​ശ​നം.

ഞാ​നും മ​നീ​ഷ് സി​സോ​ദി​യാ​യും ഇ​വി​ടെ നി​ല്‍​ക്കു​ന്ന​ത് കാ​ണു​മ്പോ​ള്‍ പ്ര​തി​പ​ക്ഷ​ത്തി​നു വി​ഷ​മ​മു​ണ്ടാ​വും. ദൈ​വ​മോ മ​റ്റെ​ന്തെ​ങ്കി​ലു​മൊ​രു ശ​ക്തി​യോ പ്ര​പ​ഞ്ച​ത്തി​ലു​ണ്ടെ​ന്ന​തി​ല്‍ യാ​തൊ​രു സം​ശ​യ​വു​മി​ല്ല. അ​താ​ണ് ഞ​ങ്ങ​ളെ സ​ഹാ​യി​ച്ച​തെ​ന്നും കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു .

Related posts

Leave a Comment