ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി സമയം പാഴാക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത് കോണ്ഗ്രസ് ഒഴിവാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രിയങ്ക ഡൽഹിയിൽ സമയം പാഴാക്കുകയാണ്. എന്തുകൊണ്ടാണ് പ്രിയങ്ക രാജസ്ഥാനിലും മധ്യപ്രദേശിലും പ്രചരണം നടത്താത്തതെന്നും കേജരിവാൾ ചോദിച്ചു. പ്രിയങ്ക യുപിയിൽ എസ്-ബിഎസ്പി സഖ്യത്തിനെതിരെ റാലി നടത്തുന്നു. ഡൽഹിയിൽ ആംആദ്മിക്കെതിരെയും പ്രിയങ്ക റാലികൾ സംഘടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരെ കോണ്ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ പ്രിയങ്കയും രാഹുൽ ഗാന്ധിയും പോകുന്നില്ലെന്നും കേജരിവാൾ കുറ്റപ്പെടുത്തി.