റിയാദ് : കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ ദന്പതികളായ കേളി കലാസാംസ്കാരിക വേദിയുടെ ബദിയ ഏരിയ വാദി ലബാൻ യൂണിറ്റ് അംഗം മുഹമ്മദ് ഷാനും (34), ഭാര്യ ഹസീനയും(30) മരണമടഞ്ഞു.
മുഹമ്മദ് ഷാനും ഭാര്യയും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കൊടുങ്ങല്ലൂരിൽ കണ്ടെയ്നർ ലോറിക്ക് അടിയിലേക്ക് തെന്നി വീണാണ് അപകടമുണ്ടായത്.
രണ്ടുപേരും അപകട സ്ഥലത്തു തന്നെ മരണപ്പെട്ടു. എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിയായ മുഹമ്മദ് ഷാൻ കഴിഞ്ഞ നാലുവർഷമായി വാദിലബനിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.
ജൂണ്‍ 7 ന് ആണ് നാട്ടിൽ അവധിക്ക് വന്നത്.. നാട്ടിലെത്തി കോവിഡ് ക്വാറന്ൈറയിൻ കാലാവധി പൂർത്തിയാക്കിയതിനുശേഷം ഭാര്യയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാർഥം കൊണ്ടുപോയി തിരിച്ചു വരുന്പോഴാണ് അപകടം നടന്നത്.
ദന്പതികൾക്ക് പത്തുവയസുള്ള ഒരാണ്‍കുട്ടിയും (അമൻ ഫർഹാൻ), എട്ടു വയസുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്(നിയ ഫാത്തിമ) .