വീട്ടകാരോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോയതായിരുന്നു നാല് വയസുകാരി ക്ലിയോ സ്മിത്ത്.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ കാര്നാര്വോണിലുള്ള അവളുടെ വീട്ടില്‍ നിന്ന് 43 മൈല്‍ അകലെയുള്ള ബ്ലോഹോള്‍സ് ക്യാമ്പ് ഗ്രൗണ്ടില്‍ ക്ലിയോയ്ക്കും സഹോദരിക്കുമായി തയ്യാറാക്കിയ ടെന്റില്‍ ഉറങ്ങുന്ന ക്ലിയോയെ കണ്ടതിനുശേഷമാണ് അമ്മ കെല്ലി ഉറങ്ങാന്‍ പോയത്.
പുലര്‍ച്ചെ ആറരയ്ക്ക് ഉണര്‍ന്നു നോക്കുമ്പോള്‍ ക്ലിയോയെയും അവളുടെ സ്ലീപ്പിംഗ് ബാഗിനെയും കാണാനില്ലായിരുന്നു.
അന്വേഷണങ്ങള്‍ക്കൊടുവില്‍ പതിനെട്ടു ദിവസത്തിനുശേഷം ക്ലിയോയെ കണ്ടെത്തിയിരിക്കുകയാണ്.
ക്ലിയോയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്ന ടെറന്‍സ് ഡാരെല്‍ കെല്ലി എന്ന മുപ്പത്തിയാറു വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ആ പാവകള്‍
ക്ലിയോയെ കാണാതായതിന് ശേഷം കാര്‍ നിറയെ പാവകളുമായി കെല്ലിയെ കണ്ടതായാണ് അയല്‍വാസിയുടെ വാദം. കെല്ലിയെ അറസ്റ്റ് ചെയ്യുന്നതിനു തൊട്ടു മുമ്പാണ് ക്ലിയോയെ പോലീസ് കണ്ടെത്തിയത്.
എന്നാല്‍ ഒരാഴ്ച മുമ്പ്, കെല്ലി തന്റെ നീല മസ്ദയുടെ പിന്നില്‍ പത്തിലധികം പാവകളുമായി പോകുന്നത് കണ്ടതായാണ് ഒരു അയല്ക്കാരന് ഡെയ് ലി മെയില്‍ ഓസ്ട്രേലിയയോട് പറഞ്ഞത്.
പാവകള്‍ പുതിയതാണെന്നും തപാല്‍ ഓഫീസില്‍ നിന്ന് ശേഖരിച്ചത് പോലെ പാക്കി ചെയ്തായിരുന്നു അവ അപ്പോഴും ഉണ്ടായിരുന്നെന്നാണ് അയല്ക്കാരന് ഹെന്റി ഡോഡ് പറഞ്ഞത്.
ഈ കാഴ്ച ‘വിചിത്രമാണ്’ എന്ന് താന്‍ കരുതിയെന്നും ബുധനാഴ്ച കെല്ലിയുടെ അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുവരെ കെല്ലിയുടെ വീട്ടില്‍ ഒരു മുറി മുഴുവന്‍ കളിപ്പാട്ടങ്ങളുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഡോഡ് തുടര്‍ന്നു പറഞ്ഞു.
പാവ പ്രേമി
കെല്ലിക്ക് ബ്രാറ്റ്സ് പാവകളോട് താല്‍പ്പര്യമുണ്ടെന്ന് വ്യാഴാഴ്ച കെല്ലി തന്നെ വെളിപ്പെടുത്തി. ക്ലിയോയെ കണ്ടെത്തിയ വീട്ടില്‍ ഡസന്‍ കണക്കിന് പാവകളുടെ ചിത്രങ്ങള്‍ കാണിക്കുന്നുണ്ട്.
കെല്ലിയുടെ നിരവധി സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ഒന്ന് ബ്രാറ്റ്സ് പാവകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം പ്രകടിപ്പിക്കുന്നതിനായി നീക്കിവച്ചിരിക്കുന്ന ഒരു ഫേസ്ബുക്ക് പേജാണ്.
ആ പേജില്‍, ‘ഞാന്‍ എന്റെ പാവകളെ സ്നേഹിക്കുന്നു’ എന്ന വാക്കുകള്‍ക്കൊപ്പം ഹൃദയത്തിന്റെ ചിത്രങ്ങളും കാണിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഡ്രൈവിഗിനൊപ്പം കൂടെയുള്ള ഫോട്ടോകളും അദ്ദേഹം ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
‘എന്റെ പാവകള്‍ക്കൊപ്പം ഡ്രൈവ് ചെയ്യാനും മുടി വൃത്തിയാക്കാനും പരസ്യമായി സെല്‍ഫി എടുക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നു’, എന്നായിരുന്നു പോസ്റ്റിന് നല്കിയ അടിക്കുറിപ്പ്.
നാടകീയമായ അറസ്റ്റ്
കെല്ലിയുടെ വീട്ടില്‍ നിന്ന് വെറും മീറ്ററുകള്‍ അകലെയാണ്, നാല് വയസ്സുള്ള ക്ലിയോയെ അകത്ത് പൂട്ടിയിട്ടിരുന്നത്.
ചൊവ്വാഴ്ച രാത്രി 11.24 ന്, ക്ലിയോയെ രക്ഷപ്പെടുത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്, പോലീസ് കെല്ലിയെ വളഞ്ഞു.
”ഇത് ആദ്യം ഒരു ഹൈ സ്പീഡ് ചേസ് പോലെയായിരുന്നു, ഒരു കാറും അതിനു പിന്നാലെ പോലീസ് കാറുകളും ഉണ്ടായിരുന്നു,”
ഒടുവില്‍ കെല്ലിയെ വാഹനത്തില്‍ നിന്ന് ഇറക്കിവിടുമ്പോള്‍ കാറിലുണ്ടായിരുന്നത് കെല്ലിയുടെ ബന്ധുക്കളായ സ്ത്രീകളാണെന്നാണ് കാഴ്ച്ചക്കാര്‍ പറയുന്നത്.