ആംസ്റ്റര്‍ഡാം: ഇംഗ്ലീഷ് ക്ലബ്ബ് ബര്ട്ടന് ആല്‍ബിയോണിന്റെ മുന്‍ പ്രതിരോധനിര താരം കെല്‍വിന്‍ മെയ്നാഡ് വെടിയേറ്റു മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.30ന് ആംസ്റ്റര്‍ഡാമിലെ ലാംഗ്ബ്രുക്ഡ്രീഫിൽ വച്ചാണ് സംഭവം നടന്നത്. കാറിനുള്ളിൽ വച്ചാണ് അജ്ഞാതരുടെ വെടിയേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
2014 നവംബറിലാണ് ഡച്ച്-സുരിനാമീസ് താരമായ മെയ്നാഡ് ബര്‍ട്ടനില്‍ എത്തുന്നത്. ടീമിനായി 10 മത്സരങ്ങളിൽ കളത്തിലിറങ്ങിയ മെയ്നാഡിന് പരിക്ക് വില്ലനായി മാറുകയായിരുന്നു. കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് കുറെക്കാലം കളിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. പിന്നീട് തിരിച്ചെത്തിയ താരം 2017 സീസണിൽ ബർട്ടനിൽ നിന്ന് സ്പാക്കന്‍ബര്‍ഗിലേക്ക് മെയ്നാഡ് കൂടുമാറി.
വോളെൻഡാം എഫ്സിയിലൂടെ കരിയർ ആരംഭിച്ച മെയ്നാഡ് റോയല്‍ ആന്റ്വേപ്, എഫ്സി എമ്മെൻ തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.