സംവിധായിക അഞ്ജലി മേനോൻ നോ പറഞ്ഞു, നടി പാർവതിയുടെ ആഗ്രഹം നടന്നില്ല. ബാംഗളൂർ ഡേയ്സ് എന്ന സൂപ്പർ ചിത്രത്തിനുശേഷം അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രമാണ് കൂടെ.
അഞ്ജലിക്കൊപ്പം ഈ ചിത്രത്തിൽ സഹസംവിധായികയായി പ്രവർത്തിക്കണം എന്നായിരുന്നു തനിക്ക് ആഗ്രഹമെന്ന് പാർവതി പറഞ്ഞു. എന്നാൽ, അത് വേണ്ടെന്നും സിനിമയിൽ അഭിനയിച്ച ശേഷം മടങ്ങിപ്പോയാൽ മതിയെന്നുമാണ് അഞ്ജലി പറഞ്ഞതെന്നും പാർവതി വെളിപ്പെടുത്തി.
പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ പാർവതിയും നസ്രിയ നസീമുമാണ് കൂടെയിലെ നായികമാർ. വിവാഹശേഷം അഭിനയത്തിൽനിന്ന് മാറി നിൽക്കുന്ന നസ്രിയ നസീം ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കൂടെ എന്ന ചിത്രത്തിനുണ്ട്.
ദുൽഖർ സൽമാൻ, നിവിൻ പോളി, നസ്രിയ നസീം എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗളൂർ ഡേയ്സിൽ സാറ എന്ന കഥാപാത്രമായി പാർവതി നായികാവേഷത്തിൽ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ കൂടെയിൽ അഞ്ജലിയോടൊപ്പം വീണ്ടും പാർവതി ഒന്നിക്കുന്നു.