അപകടകരവും സാഹസികകരവുമായ പ്രകടനങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ താരമായ ആളാണ് നോര്‍വീജിയക്കാരനായ കെന്‍ സ്റ്റോര്ണ്സ്. കാഴ്ചക്കാരുടെ ഹൃദയമിടിപ്പ് നിശ്ചലമാക്കുന്ന വിധത്തിലുള്ള അനവധി പ്രകടനങ്ങള്‍ നടത്തിയ സ്റ്റോര്ണ്സിന് ആരാധകരേറെയാണ്. മലമുകളില്‍ തുടങ്ങി അസ്ഥി തണുക്കുന്ന വെള്ളത്തില്‍ വരെ നീളുന്നു അഭ്യാസ പ്രകടനങ്ങളുടെ കണക്ക്. അഞ്ച് ലക്ഷത്തിനടുത്ത് വരുന്ന ആരാധക സമൂഹമാണ് താരത്തിനുള്ളത്
കഴിഞ്ഞ ദിവസം കെന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ച വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. 132 അടി(40.5മീറ്റര്‍) ഉയരത്തില്‍ നിന്ന് തണുത്തുറയുന്ന ജലാശയത്തിലേക്ക് ചാടുന്ന വീഡിയോയാണ് കെന്‍ പങ്കുവെച്ചത്. കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന ഉയരത്തിന്റെ തീവ്രത മനസിലാക്കി തരാന്‍ ആദ്യം ഒരുകല്ലു താഴെയ്ക്കിട്ടതിന് ശേഷമാണ് സ്റ്റോര്ണ്സ് ചാടുന്നത്. ആഴമേറിയ ചാട്ടത്തിനുള്ള ലോക റിക്കാര്‍ഡും കെന്‍ ഇതിലൂടെ സ്വന്തമാക്കി.
ന്യൂ വേള്‍ഡ് റിക്കാര്‍ഡ് എന്ന ക്യാപ്ഷനോടു കൂടി താരം പങ്കുവെച്ച വീഡിയോ 140 മില്ല്യണ്‍ ആളുകളാണ് കണ്ടത്. മൂന്ന് മില്ല്യണ്‍ ലൈക്കുകള്‍ സ്വന്തമാക്കിയ വീഡിയോക്ക് വന്‍ സ്വീകരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. താരത്തിനെ പ്രശംസിച്ച് ആയിരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. അതിതീവ്രവും മരണത്തെ നിഷേധിച്ച് താരം നടത്തുന്ന അത്ഭുത പ്രകടനങ്ങളുടെ ഞെട്ടല്‍ മാറാതെ സൈബര്‍ ലോകം. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.