ലണ്ടൻ: സ്കോട്ലൻഡ് ഫുട്ബോൾ ഇതിഹാസം സർ കെന്നി ഡാൽഗ്ലിഷിനും കോവിഡ് ബാധ സ്ഥിരീകരിച്ചു. അണുബാധയേത്തുടർന്ന് ആശുപത്രിയിലെത്തി പരിശോധനകൾക്ക് വിധേയനായപ്പോഴാണ് ഡാൽഗ്ലിഷിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
69 കാരനായ അദ്ദേഹമിപ്പോൾ ചികിത്സയിലാണെന്നും എത്രയും വേഗം വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും ബന്ധുക്കൾ അറിയിച്ചു.
ലിവർപൂളിനായി 500ലേറെ മത്സരങ്ങൾ കളിച്ച ഡാൽഗ്ലിഷ് സ്കോട്ലൻഡിനായും നിരവധി മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.