ജനിതകമാറ്റം വന്ന കോവിഡിന്റെ ലണ്ടന്‍ വകഭേദം ലോകത്ത് ഭീതിവിതയ്ക്കുമ്പോള്‍ മനുഷ്യമനസ്സുകളുടെ ആധിയേറ്റി മറ്റൊരു വകഭേദം കൂടി ബ്രിട്ടനില്‍ കണ്ടെത്തി.
‘കെന്റ്’ വകഭേദമാണ് ഇപ്പോള്‍ ലോകത്തിന്റെ ആശങ്കയേറ്റുന്നത്.കോവിഡിന്റെ മറ്റ് വേര്‍ഷനേക്കാളും കെന്റ് വക ഭേദം മരണ ദൂതരാണെന്നതിന് ശാസ്ത്രജ്ഞന്മാര് 50 ശതമാനം ഉറപ്പാണ് പറയുന്നത്.
ഇന്നലെയാണ് അതിമാരകമായ കെന്റ് വക ഭേദം രൂപം കൊണ്ടതിനെ കുറിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്നത്. സാധാരണ കോവിഡ് വൈറസിനെ അപേക്ഷിച്ച് കെന്റ് വക ഭേദം പിടിപെട്ടാല്‍ മരണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നനും റിപ്പോര്‍ട്ട് പുറത്ത് വിട്ട സേജിന്റെ സബ്കമ്മറ്റിയായ ന്യൂ ആന്‍ഡ് എമര്‍ജിങ് റെസ്പിറേറ്ററി വൈറസ് ത്രെട്ട്സ് അഡ് വൈസറി ഗ്രൂപ്പ് (നെവ് ടാഗ്) വ്യക്തമാക്കി.
പുതിയ വകഭേദത്തെപ്പറ്റി വിവരം പുറത്തുവന്നയുടന്‍ മന്ത്രിമാര്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചത് ഭയപ്പെടുത്തുന്നു. ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ടോറികള്‍ ആവശ്യപ്പെടുന്നതിനിടയിലുണ്ടായ കോവിഡിന്റെ പുതിയ ട്വിസ്റ്റ് രാജ്യത്തെ മൂന്നാമത്തെ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രിയും പുതിയ വൈറസസിനെതിരേ ജാഗരൂകരായിരിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. കോവിഡ് വളരെ വേഗം പടര്‍ന്നു പിടിക്കുന്നതിനിടയില്‍ ലണ്ടനിലും കെന്റിലും പുതുതായി കണ്ടെത്തിയ കോവിഡിന്റെ വകഭേദം മരണ സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
60കാരില്‍ കോവിഡ് ബാധിച്ചാല്‍ ആയിരത്തില്‍ പത്തു പേരും മരണത്തിനു കീഴടങ്ങുമെന്നാണ് ബ്രിട്ടനില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് കെന്റിലെ വകഭേദത്തില്‍ ആയിരത്തില്‍ 14 വരെയാകുന്നു.
അതേസമയം പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നടത്തിയ പഠനം അനുസരിച്ച് 65 ശതമാനം മരണ സാധ്യതയും കല്പ്പിക്കുന്നു. എന്തായാലും പുതിയ വകഭേദത്തിനെതിരെ കൂടുതല്‍ ജാഗ്രതയാണ് സര്‍ക്കാര്‍ പറയുന്നത്. ഈ വൈറസ് പിടിപെട്ടാല്‍ ആദ്യ സ്റ്റേജില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം.
ഈ വകഭേദം പിടിപെട്ടാല്‍ മരണസാധ്യത കൂടുതലാണെന്നതും ശാസ്ത്രജ്ഞര്‍ അടിവരയിട്ടു പറയുന്നു.ബ്രിട്ടന് പുറത്തേക്ക് പുതിയ വൈറസ് പടരാതിരിക്കാനും ശ്രദ്ധ ചെലുത്തുന്നുണ്ട്.
കെന്റ് വകഭേദവും കൂടി എത്തിയതോടെ ബ്രിട്ടന് ലോകരാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്.ലോക രാഷ്ട്രങ്ങള്‍ ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളാണ് പരിഗണിക്കുന്നത്.
യൂറോപ്യന്‍ യൂണിയന് ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് എല്ലാ അംഗരാജ്യങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. നെതര്‍ലാന്‍ഡ്സ് ഇന്നലെ രാത്രി മുതല്‍ യുകെയിലേക്കുള്ള എല്ലാ വിമാനങ്ങളും ഫെറി സര്‍വ്വീസുകളും നിര്‍ത്തലാക്കി. പുതിയ വേരിയന്റ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പോര്‍ച്ചുഗലും ബ്രിട്ടനിലേക്കും ബ്രിട്ടനില്‍ നിന്നും രാജ്യത്തേക്കുമുള്ള എല്ലാ യാത്രാ മാര്‍ഗങ്ങളും നിര്‍ത്തലാക്കി.
വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ ബ്രിട്ടനിലേക്കും ബ്രിട്ടനില്‍ നിന്നും ഉള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും കെന്റ് വകഭേദവും കണ്ടെത്തിയതോടെ ബ്രിട്ടന് മൂന്നാമത്തെ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
കെന്റ് വകഭേദത്തിന്റെ മരണസാധ്യത 91 ശതമാനമാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2020 സെപ്റ്റംബറിലാണ് കെന്റ്് വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കെന്റിലാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
നവംബറില്‍ ഇത് പടര്‍ന്ന് പിടിച്ചതായും ഡിസംബറില്‍ ഈ വകഭേദം നിരവധി പേരില്‍ എത്തിയതായും കണ്ടെത്തി. അതേസമയം ഇത് കൂടുതല്‍ അപകടകാരിയാണെന്നതിനുള്ള ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാപനം വളരെ വേഗത്തിലാണെന്നതും പുതിയ വകഭേദത്തിന്റെ പ്രഹരശേഷി കൂട്ടുന്നു.