വിഴിഞ്ഞം: ലോക്ക്ഡൗണിനെ തുടർന്ന് വറുതിയിലായിരുന്ന വിഴിഞ്ഞത്തിന് താല്ക്കാലിക ആശ്വാസം പകർന്ന് കേരചൂരക്കൂട്ടം. ഇന്നലെ രാത്രിയോടെയാണ് മൂന്ന് വള്ളങ്ങൾ നിറയെ കൂറ്റൻ കേരച്ചൂരകളുമായി തീരമണഞ്ഞത്.
ലോക്ക് ഡൗണിന് മുൻപ് ഒരെണ്ണത്തിന് 200 രൂപയോളം വിലയുണ്ടായിരുന്ന ചൂര ഇന്നലെ 380 രൂപയ്ക്കാണ് വിറ്റുപോയത്. മൂന്ന് വള്ളങ്ങളിലായി രണ്ട് ലക്ഷത്തിൽപരം രൂപയുടെ ചൂരയാണ് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി വിഴിഞ്ഞം തീരത്ത് എത്തിയത്.