കരുനാഗപ്പള്ളി : കേരഫെഡിലെ പിന്‍വാതില്‍ നിയമനങ്ങളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കേരള കേരഫെഡ് ഓയില്‍ കോംപ്ലക്സ് വര്‍ക്കേഴ്സ് ആന്റ് എംപ്ലോയീസ് യൂണിയന് (യുടിയുസി ) പ്രസിഡന്റും യുടിയുസി സംസ്ഥാന പ്രസിഡന്റുമായ ബാബുദിവാകരന് ആവശ്യപ്പെട്ടു.
കേരഫെഡ് ഫാക്ടറി പടിക്കല്‍ നടന്ന വിശദീകരണ യോഗവും തൊഴിലാളികളുടെ സ്ഥലം മറ്റുമുള്പ്പെടെയുള്ള മാനേജ്മെന്റിന്റെ പ്രതികാര നടപടികളുടെ ഭാഗമായുള്ള പ്രതിഷേധയോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നടത്തിപ്പുകാരുടെ പിടിപ്പുകേടും, കെടുകാര്യസ്ഥതയും മൂലം കേരഫെഡ് നാശത്തിലേക്ക് നീങ്ങുകയാണെന്നും, കൃഷിമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ പോലും നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന മാനേജ്മെന്റ് നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭസമരങ്ങള്‍ക്ക് യൂണിയന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സി.എം.ഷെരീഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എം.എസ്.ഷൗക്കത്ത്, പി.രാജു, ശിവശങ്കരപ്പിള്ള, ഉല്ലാസ് കോവൂര്‍, രാജേഷ് പട്ടശ്ശേരി, പുലത്തറനൗഷാദ്, തൊടിയൂര്‍ ബാബു, ഷിബു പുതിയകാവ്, എന്‍.രാജഗോപാല്‍, മനോജ് കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.