നിരവധി പേരുടെ വേറിട്ട കഴിവുകള്‍ മറ്റുള്ളവരിലേക്ക് എളുപ്പത്തില്‍ എത്തിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്കാകുന്നുണ്ട്. ചിലരുടെ കഴിവുകള്‍ കണ്ട് നെറ്റിസണ്‍ അന്തംവിട്ട് പോകാറുണ്ട്.
അത്തരത്തില്‍ ആളുകളെ അമ്പരപ്പിച്ച ഒരാളുടെ കാര്യമാണ് കളേഴ്സ് ഓഫ് ഭാരത് എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്നത്. ഗ്വാളിയാറിലുള്ള ഒരു ജിം ഉടമയുടെ കരവിരുതാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്.
തന്‍റെ ജിമ്മിലെ ഉപകരണങ്ങള്‍കൊണ്ട് ഒരു ശിവലിംഗം തീര്‍ത്തിരിക്കുകയാണ് ഇദ്ദേഹം.
വെയ്റ്റ് പ്ലേറ്റുകളും, ഡംബെല്ലുകളും, കയറുകളും ഉപയോഗിച്ചാണ് അദ്ദേഹം ഈ ശിവലിംഗം നിര്‍മിച്ചത്. മാലകളും പൂക്കളും കൊണ്ട് ശിവലിംഗം അലങ്കരിച്ചിട്ടുമുണ്ട്.
ശിവന്‍റെ നെറ്റിയില്‍ ചാര്‍ത്തിയിരിക്കുന്ന തിലകക്കുറിയായി പിങ്ക് നിറത്തിലുള്ള മൂന്ന് ഡംബെലുകൾ ഉപയോഗിച്ചിട്ടുണ്ട്.
ഒരു കുറവും വരുത്താതെയാണ് ഓരോ ഭാഗങ്ങളും അദ്ദേഹം നിര്‍മിച്ചിരിക്കുന്നത്. ശിവ ലിംഗത്തിന്‍റെ മുന്നില്‍ ഒരു വിളക്ക് കത്തിച്ചുവെച്ചിരിക്കുന്നതും കാണാം.
ഏതായാലും ഇദ്ദേഹത്തിന്‍റെ കഴിവ് സമൂഹ മാധ്യമങ്ങള്‍ക്കും നന്നേ ബോധിച്ചു. വൈറലായ ചിത്രത്തിന് നിരവധി അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. “വേറെ ലെവല്‍’ എന്നാണൊരു കമന്‍റ്.