കോഴിക്കോട്: കേരളത്തെ സമീപകാലത്ത് ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പഭീതി വീണ്ടും. നിപ്പ വൈറസ് ബാധയെന്ന സംശയത്തെത്തടുര്ന്ന് മലപ്പുറത്തെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയേയും രണ്ടു മക്കളേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പനിയെതുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
ഇവരെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിക്കുകയും ചെയ്തു.മൂന്നുപേരും ഇപ്പോള്‍ ഐസൊലേറ്റഡ് വാര്‍ഡില്‍ ചികിത്സയിലാണ്. ഇവരുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് വിലയിരുത്തല്‍. ഇവരുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറസ് ഗവേഷണ സെന്ററിലേക്ക് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഫലം ലഭിച്ചാലേ കൂടുതല്‍ പറയാനാവൂവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്തായാലും ഈ വാര്‍ത്ത പുറത്തുവന്നത് ജനങ്ങളില്‍ വീണ്ടും നിപ്പയുടെ ഭീതി പടര്‍ത്തിയിരിക്കുകയാണ്.