കേരളത്തില്‍ ഇത്തവണയും വന്‍ പ്രളയത്തിനു സാധ്യതയെന്ന് സൂചന.ഭൗമശാസ്ത്ര മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് മന്ത്രാലയ സെക്രട്ടറി ഡോ. എം രാജീവന്‍ പറയുന്നു.
എം രാജീവന്റെ വാക്കുകള്‍ ഇങ്ങനെ…കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ പ്രളയത്തിനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്.
ഇത്തവണയും അത് പ്രതീക്ഷിക്കണം. സര്‍ക്കാര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. ഈ വര്‍ഷം മാത്രമല്ല വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ട്.
എപ്പോള്‍ മഴപെയ്യും എന്ന കാര്യം മഴയ്ക്ക് രണ്ടുമൂന്ന് ദിവസത്തിനു മുന്‍പായി അറിയിക്കും. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ മഴ ഇത്തവണയും ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് ഉയര്‍ന്നതോതില്‍ മഴ ലഭിക്കും.
ആളുകളെ ഒഴിപ്പിക്കലും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണം. രാജീവന്‍ പറയുന്നു.
പല വിദഗ്ധരും കേരളത്തില്‍ ഹാട്രിക് പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുമ്പ് പറഞ്ഞിരുന്നു. കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങളിലൂടെ തമിഴ്‌നാട് വെതര്‍മാന്‍ എന്ന പേരിലറിയപ്പെടുന്ന പ്രദീപ് സി ജോണ്‍ മാസങ്ങള്‍ക്കു മുമ്പു തന്നെ ഹാട്രിക് പ്രളയ സാധ്യതയുടെ മുന്നറിയിപ്പ് പങ്കു വെച്ചിരുന്നു.