ഇന്ത്യയില്‍ ഏറ്റവും ഗുണനിലവാരം കുറഞ്ഞ ആയുര്‍വേദ മരുന്നുകള്‍ വിറ്റഴിക്കുന്ന സ്ഥലം കേരളമാണെന്ന് കേന്ദ്രസര്‍ക്കാര്‍.
കേരളത്തില്‍ വിറ്റഴിക്കുന്ന 113 ആയുര്‍വേദ മരുന്നുകള്‍ക്ക് യാതൊരു ഗുണനിലവാരവുമില്ലന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇക്കാര്യത്തില്‍ മഹാരാഷ്ട്രയ്ക്കാണ് രണ്ടാം സ്ഥാനം. രമ്യ ഹരിദാസ് എം പിയുടെ ചോദ്യത്തിന് പാര്‍ലമെന്റില്‍ നല്കിയ മറുപടിയില്‍ കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാന്ദ സോനോവാളാണ് ഇക്ക്യാര്യം വെളിപ്പെടുത്തിയത്.
കേരളത്തിലെ ഡ്രഗ് കണ്ട്രോള് വിഭാഗം കര്‍ശനമായി പരിശോധിക്കുന്നത് കൊണ്ടാണ് ഇത്രയും ആയുര്‍വേദ മരുന്നുകള്‍ക്ക് ഗുണനിലവാരം ഇല്ലന്ന് കണ്ടെത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ പരിശോധന ഇത്രയും ശക്തമല്ലാത്തത് കൊണ്ടാണ് അവിടുത്തെ ഗുണനിലവാരമില്ലാത്ത ആയുര്‍വേദ മരുന്നുകള്‍ കണ്ടെത്താതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയുര്‍വേദ മരുന്നുകള്‍ ഉള്ള സ്ഥലങ്ങളിലൊന്നാണ് കേരളം. കേരളത്തിന് പുറത്ത് നിന്നെത്തുന്ന ആയുര്‍വേദ മരുന്നുകളിലാണ് ഗുണനിലവാരമില്ലാത്തവ കൂടുതല്‍ ഉള്ളതെന്നാണ് കേരളാ ഡ്രഗ് കണ്ട്രോള് വിഭാഗം പറയുന്നത്.
പുറത്ത് നിന്നെത്തുന്ന ആയുര്‍വേദ മരുന്നുകളെല്ലാം ഗുണനിലവാര പരിശോധനക്ക് വിധേയമാക്കുന്നുണ്ടോ എന്നതും വ്യക്തമല്ല.
കേരളത്തിന് പുറത്തുള്ള പല ആയുര്‍വദ കമ്പനികളുടെയും സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നതിന് മുമ്പ് കര്‍ശന പരിശോധനകള്‍ തന്നെ വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഈ മറുപടി വ്യക്തമാക്കുന്നത്.