കോട്ടയം: ഈമാസം അവസാനം ആരംഭിക്കാനിരിക്കുന്ന ദേശീയ ഗെയിംസിനുള്ള കേരള ബാസ്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു. വനിതാ ടീമിനു മാത്രമാണ് യോഗ്യത ലഭിച്ചത്. റോത്തക് ദേശീയ ചാന്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനക്കാരായിരുന്നു കേരളം.
പുരുഷന്മാർ ഒന്പതാം റാങ്കിലായിരുന്നു. എട്ടു ടീമുകളാണ് ദേശീയ ഗെയിംസിൽ മത്സരിക്കുക. അതേസമയം, 3×3 വിഭാഗത്തിൽ കേരളത്തിന്റെ പുരുഷ-വനിതാ ടീമുകൾ മത്സര രംഗത്തുണ്ട്.
2024 ദേശീയ സീനിയർ ചാന്പ്യൻഷിപ്പിൽ വെള്ളി നേടിയ കേരള ടീമിൽ നിന്ന് മൂന്ന് മാറ്റങ്ങളുണ്ടായാണ് ദേശീയ ഗെയിംസിനുള്ള സംഘത്തെ പ്രഖ്യാപിച്ചത്.
പി.എസ്. ജീന ടീമിൽ തിരിച്ചെത്തി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ പി.എ. അക്ല, ചങ്ങനാശേരി അസംപ്ഷൻ കോളജിലെ സാന്ദ്ര ഫ്രാൻസിസ് എന്നിവരും ടീമിലേക്കെത്തി.
വനിതാ ടീം: ആർ. ശ്രീകല, പി.എസ്. ജീന, കവിത ജോസ്, സൂസൻ ഫ്ലോറന്റീന, സ്വപ്ന മെറിൻ ജിജു, ഒലീവിയ ടി. ഷൈബു, ചിപ്പി മാത്യു, വി.ജെ. ജയലക്ഷ്മി, സാന്ദ്ര ഫ്രാൻസിസ്, അക്ഷയ ഫിലിപ്പ്, അമൻഡ മരിയ റോച്ച, പി.എസ്. അക്ല. കോച്ച്: ജിജോ പോൾ. അസിസ്റ്റന്റ് കോച്ച്: കെ. വിപിൻ. മാനേജർ: ഡോ. ജെസ്മി ജോസ്3×3 വനിതാ ടീം: ഐറിൻ എൽസ ജോണ്, പി.എസ്. കൃഷ്ണ പ്രിയ, ചിന്നു കോശി, ജോമ ജെജി. മാനേജർ: തുഷാര ഫിലിപ്പ്. 3×3 പുരുഷ ടീം: എ.എസ്. ശരത്, സെജിൻ മാത്യു, ആന്റണി ജോണ്സണ്, വൈശാഖ് കെ. മനോജ്. മാനേജർ: ഫ്രാൻസിസ് അസീസി.