കൊച്ചി: വിദേശതാരത്തിനു പ്രതിഫലം നല്കുന്നതിൽ വൈകിയതിന്റെ പേരിൽ ഫിഫ ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ നടപടി എടുത്തെന്നു കേരള ബ്ലാസ്റ്റേഴ്സ്.
മുൻ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന പൊപ്ലാനികിന്റെ വേതനവുമായി ബന്ധപ്പെട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക് വന്നത്. ഐഎസ്എല്ലിലെ മറ്റൊരു ക്ലബ്ബായ ഈസ്റ്റ് ബംഗാളിനും സമാനമായ വിലക്കുണ്ട്.
വിലക്ക് തീരുന്നതുവരെ പുതിയ താരങ്ങളുമായി കരാറിലെത്താനോ രജിസ്റ്റർ ചെയ്യാനോ കേരള ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ് ബംഗാളിനും സാധിക്കില്ല.പൊപ്ലാനികിന്റെ പ്രതിഫല കുടിശിക ബ്ലാസ്റ്റേഴ്സ് കൊടുത്തു തീർത്തിട്ടുണ്ട്. വിലക്ക് ഉടൻ നീങ്ങും.