തോൽവിയുടെ മഞ്ഞളിപ്പ് മാറുന്നില്ല… മോഹൻ ബഗാൻ 4-3ന് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു

കൊ​ച്ചി:​ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ഏ​ഴ് ഗോ​ൾ പി​റ​ന്ന സൂ​പ്പ​ർ ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ കീ​ഴ​ട​ക്കി മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സ്. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവ​ച്ച ബ്ലാ​സ്റ്റേ​ഴ്സ് മൂ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് മോ​ഹ​ൻ ബ​ഗാ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത്.

സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി അ​ർ​മാ​ൻ​ഡോ സാ​ദി​ക്കു​വും (4’, 60’) ദീ​പ​ക് തി​ങ്റിയും (68’) ജാ​സ​ൻ കമ്മിം​ഗ്സും (90+7’) ഗോ​ൾ നേ​ടി​യ​പ്പോ​ൾ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി മ​ല​യാ​ളി​താ​രം വി​പി​ൻ മോ​ഹ​നും (54) ഗ്രീ​ക്ക് സ്ട്രൈ​ക്ക​ർ ദി​മി​ത്രി​യോ​സ് ഡ​യ​മാ​ന്‍റ​കോ​സും (63, 90+8’) വല കുലുക്കി.

ജ​യ​ത്തോ​ടെ 39 പോ​യി​ന്‍റു​മാ​യി ബ​ഗാ​ൻ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. തോ​ൽ​വി​യാ​ണെ​ങ്കി​ലും ബ്ലാ​സ്റ്റേ​ഴ്സ് ഇ​പ്പോ​ഴും അ​ഞ്ചാം സ്ഥാ​ന​ത്ത് ഭ​ദ്ര​മാ​ണ്. കൊച്ചി ടീമിന് ഇ​നി ലീ​ഗ് റൗ​ണ്ടി​ൽ ശേ​ഷി​ക്കു​ന്ന​ത് നാ​ല് മ​ത്സ​ര​മാ​ണ്. ഇ​നി​യു​ള്ള നാ​ല് ക​ളി​ക​ളി​ൽ ഒ​രു ജ​യ​വും ഒ​രു സ​മ​നി​ല​യും ഉ​ണ്ടെ​ങ്കി​ൽ മ​ഞ്ഞ​പ്പ​ട​യ​ക്ക് പ്ലേ ​ഓ​ഫ് ക​ളി​ക്കാം. ഈ ​മാ​സം 30ന് ​ജം​ഷ​ഡ്പുരി​നെ​തി​രേ അ​വ​രു​ടെ നാ​ട്ടി​ലാ​ണ് മഞ്ഞപ്പടയുടെ അ​ടു​ത്ത ക​ളി.

ഹോ​ർ​മി​പാം-​ന​വോ​ച്ച സി​ംഗ് സ​ഖ്യ​ത്തെ പി​ൻ​വ​ലി​ച്ച് മോ​ഹ​ൻ ബ​ഗാ​നി​ൽ ഏ​റെ​കാ​ലം പ​ന്തു ത​ട്ടി​യ പ്ര​ബീ​ർ ദാസ് -​ പ്രീ​തം കോട്ടാൽ കൂ​ട്ടു​കെ​ട്ടി​നെ പ്ര​തി​രോ​ധ​ത്തി​ലി​റ​ക്കി​യാ​ണ് കോ​ച്ച് ഇ​വാ​ൻ വു​കോമ​നോ​വി​ച്ച് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആദ്യ ​ഇ​ല​വ​നെ ക​ള​ത്തി​ലി​റ​ക്കി​യ​ത്. മ​റു​വ​ശ​ത്ത് ബ്ലാ​സ്റ്റേ​ഴ്സി​ൽ നി​ന്നും മോ​ഹ​ൻ ബ​ഗാ​നി​ലെ​ത്തി​യ മ​ല​യാ​ള​ി താ​രം സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദി​നെ ആ​ദ്യ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി. മോ​ഹ​ൻ ബ​ഗാ​നി​ലെ​ത്തി​യ ശേ​ഷ​മു​ള്ള സ​ഹ​ലി​ന്‍റെ കൊ​ച്ചി​യി​ലെ ആ​ദ്യ​മ​ത്സ​ര​മാ​യി​രു​ന്നു.

മോ​ഹ​ൻ ബ​ഗാ​ന്‍റെ മു​ന്നേ​റ്റ​ത്തോ​ടെ ആ​രം​ഭി​ച്ച മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് നാ​ലാം മി​നി​റ്റി​ൽത്ത​ന്നെ ആ​ദ്യ ഗോ​ൾ പി​റ​ന്നു. അ​ർ​മാ​ൻ​ഡോ സാ​ദി​ക്കു​വി​നെ മാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ൽ പ​റ്റി​യ വീ​ഴ്ച​യാ​ണ് ഗോ​ളി​ൽ ക​ലാ​ശി​ച്ച​ത്. ഗോ​ൾ മടക്കാനു​ള്ള ശ്ര​മ​വു​മാ​യി ഉ​ണ​ർ​ന്നു ക​ളി​ച്ച ബ്ലാ​സ്റ്റേ​ഴ്സ്, നാ​യ​ക​ൻ ദി​മി​ത്രി​യോസ് ഡ​യ​മാ​ന്‍റ​കോ​സി​ലൂ​ടെ​യാ​യി​രു​ന്നു ബ​ഗാ​ൻ പോ​സ്റ്റി​ലേ​ക്ക് ആദ്യമായി ഉ​ന്നം​വ​ച്ച​ത്.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽത്ത​ന്നെ ബ്ലാ​സ്റ്റേ​ഴ്സി​ന് ഒ​രു ഗോ​ളഅ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും മു​ത​ലാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. 48-ാം മി​നി​റ്റി​ൽ ദി​മി​ത്രി​യോ​സി​ന്‍റെ അ​സി​സ്റ്റി​ൽ ഫെ​ഡോ​ർ ബോ​ക്സിനു പു​റ​ത്തുനി​ന്നു തൊ​ടു​ത്ത ഷോ​ട്ട് ഗോ​ളി ത​ടഞ്ഞി​ട്ടു.

54-ാം മി​നി​റ്റി​ൽ ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി​ക്കൊ​ണ്ട് ബ്ലാ​സ്റ്റേ​ഴ്സ് മ​റു​പ​ടി ഗോ​ൾ നേ​ടി. കെ.​പി.​ രാ​ഹി​ൽ ന​ൽ​കി​യ പാ​സ് ബോ​ക്സി​ന് ന​ടു​ക്ക് നി​ന്ന് പാ​യി​ച്ച വി​ബി​ൻ മോ​ഹ​ന​ന്‍റെ ഷോ​ട്ട് ത​ട​യാ​ൻ മോ​ഹ​ൻ ബ​ഗാ​ന്‍റെ ഗോ​ളി വി​ശാ​ൽ കെ​യ്ത്തി​ന് സാ​ധി​ച്ചി​ല്ല. 60 മി​നി​റ്റി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് മോ​ഹ​ൻ ബ​ഗാ​ന്‍റെ ര​ണ്ടാം ഗോ​ൾ.

ഫ്രീ​കി​ക്കി​ൽ നി​ന്ന് ത​ട്ടി​തെ​റി​ച്ചു​വ​ന്ന പ​ന്ത് വലയിലാക്കി അ​ർ​മാ​ൻ​ഡോ വീ​ണ്ടും സ​ന്ദ​ർ​ശ​ക​രെ മു​ന്നി​ലെ​ത്തി​ച്ചു. തോ​ൽ​വി മു​ന്നി​ൽ​ക​ണ്ട് നി​ശ​ബ്ദ​മാ​യ ആ​രാ​ധ​ക​കൂ​ട്ട​ത്തി​ന് ജീ​വ​ശ്വാ​സം ന​ൽ​കി നാ​യ​ക​ൻ ദി​മി​ത്രി​യോ​സി​ലൂ​ടെ ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല പി​ടി​ച്ചു. എ​ന്നാ​ൽ, 68-ാം മി​നി​റ്റി​ൽ വീ​ണു​കി​ട്ടി​യ കോ​ർ​ണ​ർ കി​ക്കിൽനിന്ന് ഗോൾ നേടി വീ​ണ്ടും ബ​ഗാ​ൻ ആ​ധി​പ​ത്യം.

ഇഞ്ചുറി ടൈമിൽ മോ​ഹ​ൻ ബ​ഗാ​ന്‍റെ നാ​ലാം ഗോ​ൾ നേ​ട്ടം. ജ​സ​ൻ കമ്മിം​ഗ്സ് ബോ​ക്സി​ന് ന​ടു​വി​ൽ നിന്നും ​പാ​യി​ച്ച ഷോ​ട്ട് നേ​രേ വ​ല​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ മി​ക​ച്ച മു​ന്നേ​റ്റ​ത്തി​ൽ ഡ​യ​മാ​ന്‍റ​കോ​സ് ഗോ​ൾ നേ​ടി ആ​രാ​ധ​ക​രെ ആ​ശ്വ​സി​പ്പി​ച്ചു. ഇമ്മാ​നു​വ​ൽ ന​ൽ​കി​യ പ​ന്ത് ഹെ​ഡ​റി​ലൂ​ടെ ഡ​യ​മാ​ന്‍റ​കോ​സ് മോ​ഹ​ൻ ബ​ഗാ​ന്‍റെ വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വി.​ആ​ർ.​ ശ്രീ​ജി​ത്ത്

 

Related posts

Leave a Comment