മുബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്സിക്കെതിരായ എലിമിനേറ്റർ പോരാട്ടത്തിനിടെ മൈതാനം വിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് കടുത്ത ശിക്ഷയുമായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്).
നാല് കോടി രൂപ പിഴയും പരിശീലകൻ ഇവാൻ വുക്കമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കുമാണ് എഐഎഫ്എഫ് വിധിച്ചത്.
സംഭവത്തിൽ ബ്ലാസ്റ്റേഴ്സ് പരസ്യമായി മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ പിഴത്തുക ആറ് കോടി രൂപയായി ഉയരുമെന്നും എഐഎഫ്എഫ് അറിയിച്ചു. വുക്കമനോവിച്ച് അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം.
വുക്കമനോവിച്ച് ലീഗിലെ ഏത് ടീമിനൊപ്പം പ്രവർത്തിച്ചാലും വിലക്ക് അനുഭവിക്കണമെന്ന് വ്യക്തമാക്കിയ അധികൃതർ, ബ്ലാസ്റ്റേഴ്സ് ഒരാഴ്ചയ്ക്കുള്ളിൽ പിഴത്തുക ഒടുക്കി മാപ്പ് പറയണമെന്നും നിർദേശിച്ചു. ശിക്ഷാവിധിക്കെതിരേ ടീമിന് അപ്പീൽ നൽകാനുള്ള അവസരമുണ്ട്.