കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു തുടർച്ചയായ മൂന്നാം തോൽവി.ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 1-2നു ഹൈദരാബാദ് എഫ്സിക്കു മുന്നിൽ മുട്ടുമടക്കി.
ആന്ദ്രേ ആൽബയുടെ (43′, 70′ പെനാൽറ്റി) ഇരട്ടഗോൾ ബലത്തിലാണ് ഹൈദരാബാദ് എഫ്സി ജയം സ്വന്തമാക്കിയത്. 13-ാം മിനിറ്റിൽ ജെസ്യൂസ് ജിമെനെസിന്റെ ഗോളിൽ ലീഡ് നേടിയശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
എട്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടു ജയം, രണ്ടു സമനില, നാലു തോൽവി എന്നിങ്ങനെ എട്ടു പോയിന്റുമായി 10-ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഏഴു പോയിന്റുമായി ഹൈദരാബാദ് 11-ാം സ്ഥാനത്തുണ്ട്.