തിരുവനന്തപുരം: കേന്ദ്രത്തിന്റെ ശത്രുതപരമായ സമീപനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധത്തിലേക്ക് സംസ്ഥാനത്തെ തള്ളവിടുന്നു. സംസ്ഥാന ബജറ്റിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
കേന്ദ്രത്തിന്റെ സമീപനത്തിൽ പരിതപിച്ച് കൈയും കെട്ടി നോക്കിനിൽക്കാനല്ല ശ്രമിക്കുന്നത്. പകരം തകരില്ല കേരളം, തളരില്ല കേരളം, തകർക്കാനാവില്ല കേരളത്തെ എന്ന ശക്തമായ വികാരത്തോടെ മുന്നോട്ട് നീങ്ങണം. നവകേരളം സൃഷ്ടക്കാൻ കേരളീയരയെല്ലാം ഒറ്റ മനസോടെ അണിനിരത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ സഹായം ലഭിക്കുന്നതുവരെ കാത്തിരിക്കാനല്ല, മറിച്ച് നമ്മുടെ സംസ്ഥാനത്തെ സാധ്യതകളെ ഉപയോഗിച്ച് പൊതുസ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തി പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
സംസ്ഥാനത്തെ വിമർശിക്കുന്ന സാന്പത്തിക വിദഗ്ധർ പോലും കേന്ദ്ര അവഗണ ഉണ്ടെന്ന് സമ്മതിക്കുന്നു. പ്രതിപക്ഷവും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ സ്വന്തം നിലയിൽ പ്രതിപക്ഷവും തയാറാകണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.