തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ സന്പൂർണ ബജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. കേരളം സൂര്യോദയ സമ്പദ് ഘടനയിലേക്ക് മാറുന്നതായി പ്രഖ്യാപിച്ചു കൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ശാസ്ത്ര സാങ്കേതിക പുരോഗതിയുടെയും ഡിമാന്‍ഡിന്റെയും വികസനത്തുറയുടെയും മുന്‍നിരയില്‍ നില്‍ക്കുന്നതാണ് സൂര്യോദയ മേഖലകൾ.
മുടിഞ്ഞുപോയ നാടെന്ന് ചിത്രീകരിക്കുന്ന കേരള വിരുദ്ധരെ അഗാധമായി നിരാശപ്പെടുത്തുന്ന നേട്ടങ്ങളാണ് ഈ നാട് കൈവരിച്ചുകൊണ്ടിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങി. കേരളം ഒട്ടേറെ മാറി.
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിൽ വിറങ്ങലിച്ച് നിൽക്കുകയല്ല വേണ്ടത്, തകരില്ല കേരളം തളരില്ല കേരളം എന്ന് വ്യക്തമാക്കി മുന്നോട്ട് പോകണമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.
ബജറ്റിലെ പ്രധാന നിർദേശങ്ങൾ
മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റും. ടൂറിസം, വ്യവസായം, തുറമുഖം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചു. വന്ദേഭാരത് വന്നതോടെ സിൽവർ ലൈനിൽ അടക്കം സർക്കാർ നിലപാട് എല്ലാവർക്കും ബോധ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതിക്കായുള്ള ശ്രമങ്ങൾ തുടരും. സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്.
ആഗോള രംഗത്തെ തിരിച്ചടി നേരിടാൻ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ ശ്രമിക്കും.വിദേശത്ത് നിന്ന് രോഗികൾക്ക് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്ക് സൗകര്യമൊരുക്കും. കേരളത്തിലെ പുതുതലമുറ വ്യവസായങ്ങൾക്ക് മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നടപ്പാക്കും. ഇതിനായി പുതുതലമുറ നിക്ഷേപ മാര്‍ഗങ്ങൾ സ്വീകരിക്കും.
സിയാൽ മോഡൽ മുതൽ പുതുതലമുറ നിക്ഷേപങ്ങൾ വരെ പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിർമാണം കൊണ്ട് വരും. വിഴിഞ്ഞം പോർട്ട് മെയ് മാസത്തിൽ തുറക്കും. വിദദ്ധ സമിതി റിപ്പോർട്ട് മൂന്ന് മാസത്തിനകം യാഥാര്‍ത്ഥ്യമാക്കും. വിഴിഞ്ഞം നാവായിക്കുളം റിങ് റോഡ് സമയ ബന്ധിതമായി പൂർത്തിയാക്കും.
1970 ൽ ചൈനയിൽ സ്വീകരിച്ച ഡവലപ്മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണ്. വിഴിഞ്ഞത്തെ സ്പെഷൽ ഹബ്ബാക്കും. വിഴിഞ്ഞത്തിന് സമഗ്ര പുനരധിവാസ പാക്കേജ്, പ്രാദേശ വാസികൾക്ക് നൈപുണ്യ വികസന പദ്ധതി കൊണ്ടുവരും. വിഴിഞ്ഞം കയറ്റുമതി സാധ്യത ഉയർത്തി.
പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്പെഷൽ ഡെവലപ്മെന്റ് സോൺ യാഥാര്‍ഥ്യമാക്കും. ഇതിനായി നിക്ഷേപ സംഗമം കൊണ്ട് വരും. കൊച്ചിൻ ഷിപ്പ്യാര്ഡിന് 500 കോടി നൽകും. ദേശീയ തീരദേശ, മലയോര പാതകൾ നിർമാണം പുരോഗമിക്കും. തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിവേഗ റെയിൽ പദ്ധതിക്ക് ശ്രമം തുടരുന്നു.
നാല് വർഷത്തിനിടെ നികുതി വരുമാനം ഇരട്ടിയാക്കുന്ന വിധം സ്വപ്ന തുല്യമായ നേട്ടം കൈവരിക്കും. അടുത്ത വര്‍ഷത്തെ കേരളീയം പരിപാടിക്ക് പത്തു കോടി അനുവദിക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറുന്നു. ധൂർത്ത് ആക്ഷേപത്തിൽ തുറന്ന ചർച്ചക്ക് തയാറാണ്.
മന്ത്രിമാരുടെ ചെലവ് അടക്കം എല്ലാ ആരോപണങ്ങളിലും ചർച്ചയ്ക്ക് തയ്യാർ. ഡിജിറ്റൽ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും. ഡിജിറ്റൽ സർവകലാശാലയ്ക്ക് വായ്പയെടുക്കാന്‍ അനുമതി. സർക്കാർ പലിശ ഇളവ് നൽകും. 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും. ഭക്ഷ്യ സംരക്ഷണ സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് കൂടുതല്‍ പദ്ധതികൾ.
രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം അയ്യായിരം കടന്നു. വർക്ക് ഫ്രം ഹോം ലീസ് സെന്ററുകള്‍ വ്യാപകമാക്കും. കൊവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയിൽ ഉണ്ടാകുന്നത് വൻ മാറ്റം. വര്‍ക്ക് ഫ്രം ഹോം വ്യാപിപ്പിക്കുന്നതിന് വര്‍ക്ക് പോഡുകള്‍ സ്ഥാപിക്കും. സംസ്ഥാന വ്യാപകമായി ലീസ് സെന്റർ തുടങ്ങൻ 10 കോടി. സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പിക്കും.
ടൂറിസം മേഖലയിൽ സ്വകാര്യ പങ്കാളിത്തം. ടൂറിസം മേഖലയിൽ 5000 കോടിയുടെ വികസന പദ്ധതി. മുതിർന്ന പൗരന്മാർക്കായി കൂടുതൽ കെയർ സെന്റർ. കേരളത്തില്‍നിന്ന് പുറത്തുനിന്നുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും ഇവിടെ പരിചരണം നല്‍കും.
പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും. വിദേശ സർവകലാശാല കാമ്പസുകൾ കേരളത്തിലും ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റം. സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കാന്‍ നടപടിയെടുക്കും. കായിക മേഖലയിൽ 10000 തൊഴിലവസരം. കായിക സമ്മിറ്റിലൂടെ 5000 കോടി നിക്ഷേപം.
കാർഷികമേഖലക്ക് 1698 കോടി. നാളികേരം വികസനത്തിന് 65 കോടി. 93.6 കോടി നെല്ല് ഉല്പാദനത്തിന് വകയിരുത്തി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. വിളകളുടെ ഉത്പാദനശേഷി വർധിപ്പിക്കാൻ 2 കോടി. കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാൻ 36 കോടി.
കാര്‍ഷിക സര്‍വകലാശാലക്ക് 75 കോടി. ക്ഷീര വികസനത്തിന് 150.25 കോടി വകയിരുത്തി. മൃഗ പരിപാലനത്തിന് 535.9 കോടി.
സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. ഉള്‍നാടൻ മത്സ്യബന്ധനത്തിന് 80 കോടി. മത്സ്യഫെഡിന് മൂന്നു കോടി. നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിന് പത്തുകോടി. തീരദേശ വികസനത്തിന് പത്തുകോടി. തീരശോഷമുള്ള മേഖലയിലുള്ള മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടി. മത്സ്യത്തൊഴിലാളികൾക്കുള്ള അപകട ഇൻഷ്വറൻസിന് 11 കോടി. പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടി.
മനുഷ്യ -വന്യജീവി സംഘർഷം ലഘൂകരിക്കാൻ 48.85 കോടി വകയിരുത്തി. കോഴിക്കോട് പെരുവണ്ണാമുഴിയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കും. ചന്ദനത്തടികൾ മുറിക്കുന്നത് ഇളവുകൾ വരുത്തും.തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ പദ്ധതി നടപ്പാക്കും. എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി.
തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വികസനത്തിന് 10 കോടി. അതി ദാരിദ്ര നിർമ്മാർജ്ജന പരിപാടിക്ക് 50 കോടി. സാക്ഷരത പരിപാടിക്ക് 20 കോടി. 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് 50 കോടി. ഗ്രാമ വികസനത്തിന് 1868. 32 കോടി. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഉപജീവന പദ്ധതിക്കായി 430 കോടി (സ്വകാര്യ നിക്ഷേപം ഉൾപ്പെടെ).
ലൈഫ് മിഷൻപദ്ധതി- 2025 ൽ അഞ്ച് ലക്ഷം ഗുണഭോക്താക്കളാകും. ലൈഫ് പദ്ധതിയിൽ രണ്ട് വർഷം കൊണ്ട് 10000 കോടി ചെലവഴിക്കും.ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി വകയിരുത്തി. പ്രാദേശിക വികസന പരിപാടികൾക്ക് 252 കോടി. മറൈൻ ഡ്രൈവിൽ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം നിര്‍മിക്കാൻ 2150 കോടി.
സഹകരണ മേഖലക്ക് 134.42 കോടി. വനിതാ സഹകരണ സംഘങ്ങൾക്ക് 2.5 കോടി. ഇടമലയാർ പദ്ധതിക്ക് 35 കോടി. രണ്ടാം കുട്ടനാട് പാക്കേജിന് 5 കോടി. കെഎസ്ഇബി ഡാമുകളുടെ അറ്റകുറ്റപ്പണി നടത്താൻ 10 കോടി. ആലപ്പുഴ -കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ദുരീകരണത്തിന് 57 കോടി.
പുതിയ ജലവൈദ്യുത പദ്ധതി നടപ്പാക്കാനുള്ള സാധ്യത പഠനത്തിന് 15 കോടി. കുറ്റ്യാടി ജലസേചന പദ്ധതിക്ക് 7 കോടി. മേയ്ക്ക് ഇന്‍ കേരളക്ക് 1829 കോടി രൂപ വകയിരുത്തി. കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി. കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടി.കൈത്തറി മേഖലയ്ക്ക് 51.8 കോടി.
കൈത്തറി ഗ്രാമങ്ങള്‍ രൂപവത്കരിക്കാന്‍ നാലുകോടി. കയർ ഉല്പന്ന മേഖലയ്ക്ക് 107.64 കോടി. ഖാദി വ്യവസായത്തിന് 14.8 കോടി. കെഎസ്ഐഡിസിക്ക് 127.5 കോടി. തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്ക്കിന് 35 കോടി.റബറിന്റെ താങ്ങുവില 170ല്‍നിന്ന് 180 ആയി വര്‍ധിപ്പിച്ചു. കൊച്ചി -പാലക്കാട് റീച്ച് നിർമാണത്തിന് 200 കോടി. ഐബിഎമ്മുമായി ചേര്‍ന്ന് കേരളത്തില്‍ എഐ കോണ്‍ക്ലേവ് സംഘടിപ്പിക്കും.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി 90.52 കോടി. തുറമുഖ വികസനത്തിനും, കപ്പല്‍ ഗതാഗതത്തിന് 74.7 കോടി. കൊല്ലം തുറമുഖ വികസനത്തിന് തുക വകയിരുത്തി. ചെറുകിട തുറമുഖങ്ങള്‍ക്ക് അഞ്ച് കോടി. ഒറ്റപ്പാലത്ത് ഗ്രഫീൻ ഉല്പാദന കേന്ദ്രം. ഗ്രാമീണ റോഡുകൾ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആയിരം കോടി. സംസ്ഥാന പാത വികസനത്തിന് 75 കോടി.
കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാൻ 92 കോടി വകയിരുത്തിയത് ഉൾപ്പെടെ കെഎസ്ആര്‍ടിസിക്ക് 128.54 കോടി. കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളില്‍ സോളാർ ബോട്ട് വാങ്ങാൻ അഞ്ചു കോടി.ശബരിമല ഗ്രീൻഫീൽഡ് -1.85 കോടി. വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി.
പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടി. കെടിഡിസിക്ക് 12 കോടി. തെന്മല ഇക്കോ ടൂറിസം പദ്ധതിക്ക് രണ്ടുകോടി. ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 9.96 കോടി. പൊതുവിദ്യാഭ്യാസത്തിന് ആകെ 1032.62 കോടി വകയിരുത്തി. സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പത്തു കോടി. കൈറ്റ് പദ്ധതികൾക്കായി 38.5 കോടി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 486 കോടി വകയിരുത്തി.
കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ചു കോടി. മ്യൂസിയം നവീകരണത്തിന് 9 കോടി. തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളുടെ നവീകരണത്തിന് 7.5 കോടി. എകെജിയുടെ മ്യൂസിയം നിര്‍മാണത്തിന് 3.75 കോടി. ചലച്ചിത്ര അക്കാദമിക്ക് 14 കോടി. കായിക മേഖലക്ക് 127.39 കോടി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന് 7 കോടി.
മാനസിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടി. അഞ്ച് പുതിയ നഴ്സിങ് കോളേജ് തുടങ്ങും. റോബോട്ടിക് സർജറിക്ക് 29 കോടി. കൊച്ചിൻ കാൻസർ സെന്ററിന് 14.5 കോടി. മലബാർ കാൻസർ സെന്ററിന് 28 കോടി. ഹോമിയോ മേഖലക്ക് 6.8 കോടി. സ്മാര്‍ട്ട് മിഷന് പദ്ധതിക്ക് 100 കോടി. പത്രപ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക 50 ലക്ഷത്തില്‍നിന്ന് 75 ലക്ഷമായി വര്‍ധിപ്പിച്ചു.
പാലക്കാട് മെഡിക്കല്‍ കോളേജിന് 50 കോടി. പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി. ഭൂരഹിതരായ പട്ടിക ജാതി വിഭാഗത്തിന് സ്ഥലം വാങ്ങാൻ 170 കോടി. പട്ടിക വർഗ വികസനത്തിനായി ആകെ 859.5 കോടി. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് 57 കോടി. പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പിന് തുക വകയിരുത്തി.
ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങളൊരുക്കുന്നതിന് കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു കോടി. അംഗൻവാടി ജീവനക്കാർക്കുള്ള പുതിയ ഇൻഷ്വറൻസ് പദ്ധതിക്കായി 1.2 കോടി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് 17 കോടി വകയിരുത്തി. വനിതാ വികസന കോർപ്പറേഷന് 17.6 കോടി.
വനിതാ വികസന കോർപ്പറേഷന് 17.6 കോടി. ജയിൽ വകുപ്പിന് 14.5 കോടി. എക്സൈസ് വകുപ്പിന്റെ ആധുനികവത്കരണത്തിന് 9.2 കോടി.ക്ഷേമ പെന്ഷന് തുക കൂട്ടിയില്ല. ക്ഷേമ പെന്ഷന് സമയബന്ധിതമായി നല്കാന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും കൃത്യമായി തുക നല്‍കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നൽകാനുള്ള നടപടിയുണ്ടാകും. സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല.
കേരള ലോട്ടറിയുടെ സമ്മാനം ഘടനയും പരിഷ്കരിക്കും. പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി. ഇതിന് മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ കൊടുക്കും. നവകേരള സദസില്‍ വന്ന പദ്ധതി നടത്തിപ്പിന് 1000 കോടി.
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി. യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചു.മോട്ടോർ വാഹന നിരക്കുകള്‍ പരിഷ്കരിക്കും. ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷന് നിരക്ക് കുറയ്ക്കും. കോടതി ഫീസ് വര്‍ധനവിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കും.