കോട്ടയം: സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നൽകിയശേഷം ബാക്കിതുക തിരികെ നൽകാത്തതു മനപ്പൂർവമെന്ന പരാതി വ്യാപകമാകുന്നു.
ചെറിയ തുകകള്‍ പല യാത്രക്കാരും വേണ്ടെന്നുവച്ചു മടങ്ങാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വലിയ തുക നൽകാതെപോയത് യാത്രക്കാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കി.
കോട്ടയത്തുനിന്ന് ഒരു പെണ്‍കുട്ടി മെഡിക്കല്‍ കോളജിനു ടിക്കറ്റെടുത്തു. 500 രൂപയാണ് കണ്ടക്ടര്‍ക്കു നല്‍കിയത്.
മെഡിക്കല്‍ കോളജ് ബസ് സ്റ്റാൻഡിലെത്തിയപ്പോൾ പെണ്‍കുട്ടിയിറങ്ങി. പെണ്‍കുട്ടി ബാലന്‍സ് തുക കൊടുത്തില്ല.
പിന്നീട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് ബാക്കി തുക പെൺകുട്ടിക്കു നൽകിയത്.
ഇതേദിവസം തന്നെ മറ്റൊരു സംഭവവുമുണ്ടായി. കോട്ടയം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ തലയോപ്പറമ്പില്നിന്ന് രണ്ടു യാത്രക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് ടിക്കറ്റെടുത്തു.
76 രൂപയായിരുന്നു രണ്ടു പേരുടെ ടിക്കറ്റ് ചാര്‍ജ്. 500 രൂപാ നല്കി. ബാക്കി 24 രൂപ കണ്ടക്ടര്‍ ബാലന്‍സായി നൽകി. 400 രൂപാ പിന്നീടു തരാമെന്ന് പറഞ്ഞു.
മെഡിക്കല്‍ കോളജ് ബസ് സ്റ്റാൻഡിൽ എത്തിയപ്പോള്‍ ഇരുവരും ഇറങ്ങി. പിന്നീട് സ്റ്റാൻഡിനു സമീപമുള്ള ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു.
അതിനുശേഷം പണം നല്കാന് നോക്കിയപ്പോഴാണ് ബാല ൻസ് തുക കിട്ടിയില്ലെന്നു മനസിലായത്.
പിന്നീട് കണ്ടക്ടറെ ഫോണി ൽ ബന്ധപ്പെട്ടെങ്കിലും കണ്ടക്ടര്‍ ആദ്യം സമ്മതിച്ചില്ല. പിന്നീട് വര്‍ഷങ്ങളായി സ്ഥിര യാത്രക്കാരനാണെന്നും നിങ്ങള്‍ ബാക്കി തുക തന്നില്ലെങ്കില്‍ പരാതി നല്‍കുമെന്നും പറഞ്ഞു.
പരാതി കൊടുക്കുമെന്നു പറഞ്ഞപ്പോഴാണ് ബാക്കി തിരികെ നല്കാൻ തയാറായത്. ചില സ്വകാര്യബസ് കണ്ടക്ടർമാരുടെ സ്ഥിരം പരിപാടിയാണിതെന്നു യാത്രക്കാർ ആരോപിക്കുന്നു.