ഇരട്ട വിജയം..! സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ കാ​ലം മു​ഖ്യ​മ​ന്ത്രി;അ​ച്യു​തമേ​നോ​നെ മ​റി​ക​ട​ന്ന് പി​ണ​റാ​യി വിജയൻ മൂ​ന്നാം സ്ഥാ​ന​ത്ത്


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം മു​ഖ്യ​മ​ന്ത്രി​യാ​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ പി​ണ​റാ​യി വി​ജ​യ​ൻ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സി.​ അ​ച്യു​ത​മേ​നോ​നെ മ​റി​ക​ട​ന്നാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

തു​ട​ർ​ച്ച​യാ​യി ര​ണ്ട് മ​ന്ത്രി​സ​ഭ​ക​ളെ ന​യി​ച്ച മു​ഖ്യ​മ​ന്ത്രി​യും പി​ണ​റാ​യി വി​ജ​യ​നാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ഇ.​കെ.​ നാ​യ​നാ​രും ര​ണ്ടാം സ്ഥാ​ന​ത്ത് കെ.​ ക​രു​ണാ​ക​ര​നു​മാ​ണ്.

2,640 ദി​വ​സ​ങ്ങ​ളാ​ണ് സി.​അ​ച്യു​ത​മേ​നോ​ന​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തിരു​ന്ന​ത്. പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് ഇന്ന് 2,641ാം ദിവസമാണ്.

ഇ.​കെ.​നാ​യ​നാ​ർ 4,009 ദി​വ​സ​ങ്ങ​ളും കെ.​ക​രു​ണാ​ക​ര​ൻ 3,246 ദി​വ​സ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രു​ന്നു. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രു​ന്ന​വ​രി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് 1994 ഡി​സം​ബ​ർ 12 മു​ത​ൽ 2019 മേ​യ് 27വ​രെ സി​ക്കിം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പ​വ​ൻ​കു​മാ​ർ ചാം​ലി​ങ്ങ് ആ​ണ്. ര​ണ്ടാം സ്ഥാ​ന​ത്ത് ഒ​ഡി​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് ആ​ണ്.

Related posts

Leave a Comment