തിരുവനന്തപുരം: കെ.എം. മാണി അഴിമതിക്കാരനെന്ന് സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകന്റെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന് കേരളാ കോൺഗ്രസ്-എം. അഭിഭാഷകന് നാക്കുപിഴ ഉണ്ടായതാകാനാണ് സാധ്യതയെന്ന് പാർട്ടി നേതൃത്വം വിലയിരുത്തി.
വിഷയത്തിൽ പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. എൽഡിഎഫ് നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. വിഷയം സ്റ്റിയറിംഗ് കമ്മിറ്റിയിലും ചർച്ച ചെയ്യുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.