ആലപ്പുഴ: കേരള കോണ്ഗ്രസ്-ജേക്കബ് പാർട്ടി മുഖാന്തിരം ലഭിച്ച യുഡിഎഫ് സെക്രട്ടറി സ്ഥാനമുൾപ്പടെയുള്ള എല്ലാ സ്ഥാനമാനങ്ങളും മാന്യതയുണ്ടെങ്കിൽ രാജിവയ്ക്കണമെന്ന് അനൂപ് ജേക്കബ്.
അപക്വമായ സമീപനമെടുത്ത് കുട്ടനാട് തെരഞ്ഞെടുപ്പിൽ അനാവശ്യ വിവാദം ഉണ്ടാക്കി യുഡിഎഫിന്റെ കെട്ടുറപ്പിനെ തകർക്കുന്ന നീക്കങ്ങളിൽ നിന്നും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോണ്ഗ്രസ്-ജേക്കബ് ആലപ്പുഴ ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കോശി തുണ്ടുപറന്പിൽ അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. വി.എസ്.മനോജ്കുമാർ, കെ.ആർ. ഗിരിജൻ, സംസ്ഥാന ട്രഷറർ ബാബു വലിയവീടൻ, ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് ചുള്ളിക്കൻ, തങ്കച്ചൻ കൊല്ലമല, ചുനക്കര രഘുനാഥ്, ജില്ലാ ഭാരവാഹികളായ ബിജുമാത്യു, നൈനാൻ തോമസ്, ബിനു ദാമോദരൻ, കെ.പി. കുഞ്ഞുമോൻ, രാജൻ തെക്കേവിള, ലിയോ തരകൻ തുടങ്ങിയവർ പ്രസംഗിച്ചു.