പത്തനാപുരം: കേരള കോൺഗ്രസ് ബിയുടെ തലവൂർ നടുത്തേരിയിൽ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് രാത്രിയിൽ അടിച്ച് തകർത്തത്. ഓഫിസിന്റെ ബോർഡുകളും പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയുടെയും ഗണേഷ് കുമാറിന്റെയും ഫോട്ടോ പതിച്ച ഫ്ലക്സ് ബോർഡുകളും സമീപത്തായി സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികളും ആസ്ബറ്റോസ് ഷീറ്റുകളും അക്രമികൾ അടിച്ചു തകർത്തു.
രാത്രി 11 വരെ പ്രവര്‍ത്തകർ ഓഫീസിലുണ്ടായിരുന്നു. അതിന് ശേഷമാണ് ആക്രമണം നടന്നിരിക്കുന്നത്. പാർട്ടി ഭാരവാഹിയായ കിഴക്കേഭാഗം വാർഡ് മെമ്പറുടെ വാർഡിലെ വികസന പ്രവര്‍ത്തനങ്ങൾ കാട്ടി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചിരുന്നു.പാർട്ടി ഓഫീസ് നശിപ്പിച്ചതിനെതിരെ കുന്നിക്കോട് പോലീസിൽ പരാതി നല്കി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.