തൊടുപുഴ: കേരളാ കോണ്‍ഗ്രസ് എമ്മിലെ തർക്കത്തിൽ സമവായത്തിന് എതിരു നിൽക്കുന്നത് ജോസ് കെ. മാണിയാണെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. ജോസ് കെ. മാണി പാർട്ടിയെ പിളർത്താനാണ് ശ്രമിക്കുന്നത്. ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനാകുമെന്ന് പാർട്ടിയുടെ ഭരണഘടനയിലില്ലെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ കേരളാ കോൺഗ്രസിന് ചെയർമാനും പാർലമെന്ററി പാർട്ടി ലീഡറുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പി.ജെ. ജോസഫിനെതിരേ ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതോടെ പാർട്ടിയിലെ സമവായ ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി വിളിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
ജോസ് കെ. മാണി, നിയുക്ത എംപി തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ റോഷി അഗസ്റ്റിൻ. എൻ. ജയരാജ് എന്നിവരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. നിലവിൽ വർക്കിംഗ് ചെയർമാനായ പി.ജെ. ജോസഫിന് ചെയർമാനായി പ്രവർത്തിക്കാൻ അധികാരമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. അതേസമയം, ജോസ് കെ. മാണി വിഭാഗത്തിന്റെ നീക്കം പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചേക്കാമെന്നാണ് സൂചന.
കേരളാ കോണ്‍ഗ്രസ് പിളർപ്പിലേക്കോ..? സമവായ നീക്കം പൊളിയുന്നു
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ തർക്കത്തിൽ സമവായ ചർച്ചകൾ വഴിമുട്ടുന്നു. പി.ജെ. ജോസഫിനെതിരേ ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി വിളിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
ജോസ് കെ. മാണി, നിയുക്ത എംപി തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ റോഷി അഗസ്റ്റിൻ. എൻ. ജയരാജ് എന്നിവരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. നിലവിൽ വർക്കിംഗ് ചെയർമാനായ പി.ജെ. ജോസഫിന് ചെയർമാനായി പ്രവർത്തിക്കാൻ അധികാരമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. അതേസമയം, ജോസ് കെ. മാണി വിഭാഗത്തിന്റെ നീക്കം പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചേക്കാമെന്നാണ് സൂചന.
കേരള കേണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെങ്കില്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ എല്ലാം കൂടിച്ചേര്‍ന്ന് ഒരു സമവായത്തിന് തയാറാകണമെന്ന് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് എംഎൽഎ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജോസ് കെ. മാണി ചര്‍ച്ചയ്ക്ക് തയാറാണെങ്കില്‍ അതിനോട് എല്ലാവരും പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.