തൃശൂർ: ഭക്ഷണം കിട്ടാതെ കുട്ടികൾ മണ്ണുവാരിത്തിന്നുന്ന അവസ്ഥയിലേക്കു കേരളത്തെ അധപ്പതിപ്പിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ രാജിവയ്ക്കണമെന്നു കേരള കോണ്‍ഗ്രസ് – ജേക്കബ് ഗ്രൂപ്പ്. സിവിൽ സപ്ലൈസ് വ്യാപാരശാലകളിൽപോലും സാധനങ്ങൾ ലഭ്യമല്ലെന്ന് ആരോപിച്ച് തൃശൂർ പീപ്പിൾസ് ബസാറിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി ജോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ, നേതാക്കളായ ടി.എം. ദിവാകരൻ, സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, പോൾസണ്‍ ആലപ്പാട്ട്, സി.കെ. ശോഭകുമാർ, ഷാജു വടക്കൻ, സി.എം. ബാലസുന്ദരൻ, വർഗീസ് നീലങ്കാവിൽ, വർഗീസ് ആടുംപാറ, സുധ ഗോവിന്ദൻ, ബാബു ചേലക്കര, ജോയ്സണ്‍ ചാലിശേരി എന്നിവർ പ്രസംഗിച്ചു.