കേരളാ കോണ്‍ഗ്രസ് എം ഇനി എല്‍ഡിഎഫിന്റെ ഭാഗം. പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എല്‍ഡിഎഫില്‍ ചേരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലയും കാഞ്ഞിരപ്പള്ളിയുമുള് പ്പെടെയുള്ള 12 സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് നല്കാന് എല്‍ഡിഎഫില്‍ ധാരണയായി.
കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് കടുത്ത അനീതിയാണെന്നും യുഡിഎഫ് കെ.എം മാണിയെ അപമാനിച്ചുവെന്നും ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പില്‍ ചതിയുണ്ടാ യെന്നും ജോസ് കെ മാണി വ്യക്തമാക്കി.
പാലാ സീറ്റ്
പാലാ സീറ്റ് കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗത്തിനു വേണമെന്ന് അവർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പാർട്ടിയുടെ കേന്ദ്രമെന്ന നിലയിലും കെ.എം. മാണി മത്സരിച്ച മണ്ഡലം എന്ന നിലയിലും ഏറ്റവും ആദ്യം അവർ ആവശ്യപ്പെടുന്ന സീറ്റാണത്.
എൻസിപിയുടെ സിറ്റിംഗ് സീറ്റായതിനാൽ ശക്തമായ എതിർപ്പ് ആദ്യം തന്നെ പ്രകടമാക്കിയിരുന്നു. പാലാ സിറ്റ് വിട്ടു നൽകില്ലെന്നു ആദ്യം തന്നെ അറിയിച്ചിരുന്നു.
ഇപ്പോൾ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ചും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ സീറ്റുകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കാമെന്നും നിയമ സഭ സീറ്റിനെക്കുറിച്ചുള്ള ചർച്ചകൾ തെരഞ്ഞെടുപ്പ് സമയത്തു മാത്രം മതിയെന്നുമാണ് സിപിഎം നേതൃത്വം ജോസ് കെ. മാണിയെ അറിയിച്ചിരിക്കുന്നത്.
13 സീറ്റുകൾ
13 സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 10 സീറ്റെങ്കിലും നൽകാമെന്നാണ് സിപിഎം വാക്കാൽ നൽകിയിരിക്കുന്ന ഉറപ്പ്.
ബാക്കി ഇലക്ഷൻ സമയത്തുള്ള ചർച്ചകളിൽ മുന്നണിയുമായി ആലോചിച്ചതിനു ശേഷം തീരുമാനിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. പാലാ, കടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാർ, ഇടുക്കി, കാഞ്ഞിരപ്പള്ളി എന്നീ സീറ്റുകൾ ആവശ്യപ്പെട്ട കേരള കോണ്‍ഗ്രസ് -എം
ജോസ് വിഭാഗം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, പേരാന്പ, തിരുവന്പാടി സീറ്റുകളിൽ ഒരെണ്ണവും കണ്ണൂർ ജില്ലയിലെ പേരാവൂർ, ഇരിക്കൂർ എന്നിവയിൽ ഒരെണ്ണവും എറണാകുളം ജില്ലയിലെ പെരുന്പാവൂർ, പിറവം സീറ്റുകളിൽ ഒരെണ്ണവും തൃശൂർ ജില്ലിൽ ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവയിൽ ഒരെണ്ണവും ഇടുക്കി ജില്ലയിൽ ഇടുക്കിക്കു പുറമേ തൊടുപുഴ സീറ്റും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്നു ജില്ലകളിൽ കൂടി ഒരു സീറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി എന്നീ സീറ്റുകളിൽ ഒരെണ്ണമാണ് ആവശ്യപ്പെട്ട പട്ടികയിലുള്ള മറ്റൊരു സീറ്റ്.
ഏറ്റുമാനൂർ സീറ്റ്
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ സീറ്റ് വേണമെന്ന അവകാശവാദം ഉന്നയിച്ചെങ്കിലും സിറ്റിംഗ് സീറ്റു വിട്ടു നൽകില്ല എന്നു സിപിഎം ആദ്യം തന്നെ ജോസ് വിഭാഗത്തെ അറിയിച്ചിട്ടുണ്ട്.
ഏതായാലും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എൽഡിഎഫിൽ എത്തുന്നതോടു കൂടി കേരള രാഷ്ട്രീയത്തിൽ മധ്യകേരളത്തിലെ മുന്നണി സമവാക്യങ്ങളിൽ മാറ്റമുണ്ടാവുകയാണ്.
യുഡിഎഫ് നേതൃത്വവും വളരെ ആശങ്കയോടെയാണ് ഈ നീക്കത്തെ കാണുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗത്തിന്റെ നീക്കത്തെ സസൂഷ്മം നിരീക്ഷിക്കുകയാണ്.