കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അധിക സീറ്റ് വിഷയത്തിൽ കേരള കോൺഗ്രസ്-എമ്മിൽ ഉടലെടുത്ത തർക്കത്തിന് പരിഹാരം കാണാൻ മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ.
പാർട്ടി ചെയർമാൻ കെ.എം.മാണിയുമായും വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫുമായും കുഞ്ഞാലിക്കുട്ടി ചർച്ച നടത്തി.അധികമായി സീറ്റ് ലഭിച്ചാൽ അത് വേണമെന്ന നിലപാടിൽ ഇരുനേതാക്കളും ഉറച്ച് നിന്നുവെന്നാണ് വിവരം.
ജോസ് കെ.മാണിയെ പാർട്ടി തലപ്പത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലും ജോസഫ് അതൃപ്തി അറിയിച്ചെന്നാണ് സൂചന.