തിരുവനന്തപുരം :സംസ്ഥാനത്തെ വന്യമൃഗ അക്രമം പ്രതിരോധിക്കാന്‍ വനം വകുപ്പിന് കഴിയുന്നില്ലെന്ന പരാതിയും ഒപ്പം പ്രത്യക്ഷ സമരവുമായി കേരളാ കോണ്‍ഗ്രസ്(എം) കര്‍ഷക വിഭാഗം തുടര്‍ന്ന് വരുന്ന സമരം ശക്തമാകുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ഫോറസ്റ്റ് ഓഫീസുകള്‍ക്കു മുന്നില്‍ നടന്ന സമരങ്ങളുടെ തുടര്‍ച്ചയായി നാളെ തിരുവനന്തപുരം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസ് പടിക്കലും കഴിഞ്ഞ ദിവസം കാട്ട് പോത്തിന്റെ അക്രമത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ട കണമല ഉള്‍പ്പെടുന്ന എരുമേലി ഫോറെസ്റ് റെയിഞ്ച് ഓഫീസ് പടിക്കലും മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.
കര്‍ഷകരുടെ ആശങ്ക കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ്(എം) ചെയര്മാന് ജോസ്.കെ.മാണി എം പി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടു അറിയിച്ചിരുന്നു.
എരുമേലിയില്‍ പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവും തിരുവനന്തപുരത്ത് ജില്ലാ പ്രസിഡന്റ് സഹയാദാസ് നാടാരും സമരം ഉദ്ഘാടനം ചെയ്യും തിരുവനന്തപുരത്ത് കര്‍ഷക യൂണിയന് ജില്ലാ പ്രസിഡന്റ് സന്തോഷ് യോഹന്നാന് അധ്യക്ഷത വഹിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഡ്വ .ആനന്ദകുമാര്‍ മുഖ്യ പ്രഭാക്ഷണം നടത്തും .
അതെ സമയം കാട്ടു പോത്തിന്റെയും കടുവയുടെ സാന്നിധ്യം കണ്ടത്തിയ റാന്നി നിയോജകമണ്ഡലത്തിലെ കിഴക്കന്‍ മേഖലയിലെ, പെരുനാട്, വടശേരിക്കര തുലാപ്പള്ളി, പമ്പാവാലി, കണമലപ്രദേശങ്ങളില് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, പാര്‍ട്ടി ട്രെഷര്‍ എന്‍.എം .രാജു, ഉന്നതാധികാര സമതി അംഗം ടി.ഒ.എബ്രഹാം തോട്ടത്തില്‍, നിയോജക മണ്ഡലം പ്രസിഡന്റ് . ആലിച്ചന്‍ ആറൊന്നില്‍, ജില്ലാ പഞ്ചായത്തഗം ജോര്‍ജ് എബ്രഹാം, തുടങ്ങിയ സംസ്ഥാന, ജില്ലാ, നേതാക്കള്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു വരികയാണെന്നും കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റ് റെജി കുന്നുംകോടിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ജില്ലകളിലെയും കര്‍ഷകരെ നേരില്‍ കണ്ട് സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ നല്കുന്ന പല റിപ്പോര്‍ട്ടുകളും കര്‍ഷകരുടെയും പ്രദേശവാസികളുടെയും അഭിപ്രായം പോലും കേള്‍ക്കാതെ ആണെന്നും കര്‍ഷക യൂണിയന് (എം)സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എച്ച്.ഹഫീസ് പറഞ്ഞു.
ആക്രമണകാരികളായ വന്യ മൃഗങ്ങളെ വെടിവെക്കാനുള്ള അധികാരം ജില്ലാ കളക്ടറും ഫോറസ്റ്റ് ഉദ്യോഗസ്ഥരും എത്തുന്ന വരെ കാത്തുനില്‍ക്കാതെ സ്ഥലം പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നല്കി ഉത്തരവ് പുറപ്പെടുവിക്കണം എന്നും ഹഫീസ് ആവശ്യപെട്ടു.
വന്യജീവി ആക്രമണം: റസ്ക്യൂ ടീമിനെ വിന്യസിക്കണമെന്ന് യൂത്ത്ഫ്രണ്ട്(എം)
തിരുവനന്തപുരം: വനത്തോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലയില്‍ വന്യജീവി ആക്രമണത്തില്‍ നിന്നും ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കുവാന്‍ റസ്ക്യൂ ടീമിനെ വിന്യസിക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് അഡ്വ.റോണി മാത്യു ആവശ്യപെട്ടു.
സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ ടീം കേരള പരിശീലനം ലഭിച്ച യുവജനങ്ങളെയും സമാന പരിശീലനം ലഭിച്ചവരെയും വര്‍ദ്ധിച്ചു വരുന്ന വന്യജീവി ആക്രമണ പശ്ചാതലത്തില്‍ ജനസുരക്ഷക്കായി ഉപയോഗിക്കണം.
കേരള യൂത്ത്ഫ്രണ്ട്(എം)ന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക കൂടിക്കാഴ്ചയില്‍ ഏറ്റവും പ്രധാനമായി കര്‍ഷകര്‍ ഉന്നയിച്ച ആവശ്യമായിരുന്നു റസ്ക്യൂ ടീമിനെ അടിയന്തിരമായി രൂപികരിക്കേണ്ടതെന്ന് റോണി മാത്യു പറഞ്ഞു.