പേരാമ്പ്ര: പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് പരിധിയിൽപ്പെട്ട കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നി കളെ വെടിവെച്ചു കൊല്ലാമെന്ന് താമരശേരി അദാലത്തിൽ വനം മന്ത്രി നൽകിയ സ്പെഷൽ ഓർഡർ ഉടൻ നടപ്പിലാക്കണമെന്നു കേരളാ കോൺഗ്രസ് (എം) ചെമ്പനോട മണ്ഡലം പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു.
വന്യമൃഗശല്യം കൊണ്ടു പൊറുതി മുട്ടിയ മലയോര കർഷകർക്ക് വളരെ ആശ്വാസമുണ്ടാക്കുന്ന പ്രഖ്യാപനമാണു മന്ത്രി നടത്തിയതെന്നു യോഗം ചൂണ്ടിക്കാട്ടി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്സൺ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബേബി കാപ്പുകാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.
ജില്ല ട്രഷറർ സുരേന്ദ്രൻ പാലേരി, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീധരൻ മുതുവണ്ണാച്ച, മത്തായി ചുണ്ടേൽ, ഫിലിപ്പ് കണ്ടത്തിൽ, ജോസ് വെട്ടിക്കൽ, ജെയിംസ് കാവിൽ പുരയിടത്തിൽ, ജോർജ് പൈനാപ്പള്ളി എന്നിവർ പ്രസംഗിച്ചു.