കോട്ടയം: പി.ജെ. ജോസഫിന്റെ പ്രസ്താവന അപക്വമെന്ന് കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. തെരഞ്ഞടുപ്പില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്.
1989 ല്‍ മൂവാറ്റുപുഴയില്‍ മത്സരിക്കുമ്പോള്‍ പി.ജെ. ജോസഫ് പക്ഷത്തിന് വലിയ തോല്‍വിയുണ്ടായപ്പോള്‍ കേരള കോണ്‍ഗ്രസ് -എം ഇത്തരത്തില്‍ പ്രതികരിച്ചിട്ടില്ല. ഇത്തവണ പാലായിലും കടുത്തുരുത്തിയിലും യുഡിഎഫിന് വലിയ വോട്ടുചോര്‍ച്ചയുണ്ടായി.
പാര്‍ലെമെന്റിലേക്ക് നടന്ന തെരഞ്ഞടുപ്പ് എന്ന നിലയില്‍ പൊതുവായ ഒരു ട്രെന്റിന്റെ ഭാഗമായാണ് കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ജനകീയ അടിത്തറ ഇപ്പോഴും ശക്തമാണ്- സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.