കോട്ടയം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം; ഉച്ചയ്ക്ക് ഒന്നുമുതൽ 9 വരെയാണ് നിയന്ത്രണം; ഭാ​ര​വ​ണ്ടി​ക​ൾ​ക്ക് ടൗ​ണി​ൽ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മ​ഹാ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കോ​ട്ട​യം ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും കോ​ട്ട​യ​ത്തേ​യ്ക്കു വ​രു​ന്ന സ​ർ​വീ​സ് ബ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള ഭാ​ര വാ​ഹ​ന​ങ്ങ​ൾ ചി​ങ്ങ​വ​നം ഗോ​മാ​തി​ക്ക​വ​ല തി​രി​ഞ്ഞ് പാ​ക്കി​ൽ ക​ടു​വാ​ക്കു​ളം പു​തു​പ്പ​ള്ളി മ​ണ​ർ​കാ​ട് തി​രു​വ​ഞ്ചൂ​ർ – ഏ​റ്റു​മാ​നൂ​ർ വ​ഴി പോ​ക​ണം.

ഏ​റ്റു​മാ​നൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്കു​ള്ള സ​ർ​വീ​സ് ബ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള ഭാ​ര വാ​ഹ​ന​ങ്ങ​ൾ ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ ക​വ​ല യി​ൽ നി​ന്നും തി​രി​ഞ്ഞ് തി​രു​വ​ഞ്ചൂ​ർ – മ​ണ​ർ​കാ​ട് പു​തു​പ്പ​ള്ളി ഞാ​ലി​യാ​കു​ഴി- തെ​ങ്ങ​ണ ച​ങ്ങ​നാ​ശേ​രി വ​ഴി പോ​ക​ണം. കെ​കെ റോ​ഡി​ൽ നി​ന്നും കോ​ട്ട​യ​ത്തേ​ക്കു​ള്ള സ​ർ​വീ​സ് ബ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള ഭാ​ര​വ​ണ്ടി​ക​ൾ വ​ട​ക്കോ​ട്ട് പോ​കേ​ണ്ട​വ മ​ണ​ർ​കാ​ട് ഏ​റ്റു​മാ​നൂ​ർ വ​ഴി​യും തെ​ക്കോ​ട്ട് പോ​കേ​ണ്ട​വ മ​ണ​ർ​കാ​ട് പു​തു​പ്പ​ള്ളി റോ​ഡി​ലൂ​ടെ​യും പോ​ക​ണം.

ഏ​റ്റു​മാ​നൂ​രി​ൽ നി​ന്നും എം​സി റോ​ഡ് വ​ഴി കോ​ട്ട​യം ടൗ​ണി​ലേ​യ്ക്കു​ള്ള ബ​സു​ക​ൾ നാ​ഗ​ന്പ​ടം സ്റ്റാ​ൻ​ഡി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച് അ​വി​ടെ നി​ന്നും തി​രി​കെ പോ​ക​ണം. കു​മ​ര​കം ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഇ​ല്ലി​ക്ക​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും വ​ല​ത്തോ​ട്ടു തി​രി​ഞ്ഞ് തി​രു​വാ​തു​യ്ക്ക​ൽ – കാ​രാ​പ്പു​ഴ വ​ഴി പു​ളി​മൂ​ട് ജം​ഷ​നി​ൽ എ​ത്തി റോ​ഡ് ക്രോ​സ് ചെ​യ്ത് ക​ഐ​സ്ആ​ർ​ടി​സി വ​ഴി കോ​ടി​മ​ത മാ​ർ​ക്ക​റ്റ് റോ​ഡി​ലെ​ത്തി പു​തു​പ്പ​ള്ളി ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​യ്ക്കു പോ​കു​ക​യും, ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സി​എം​എ​സ്, ഇ​ല്ലി​ക്ക​ൽ ഭാ​ഗ​ത്തേ​യ്ക്കും പോ​ക​ണം.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ ഭാ​ര​വ​ണ്ടി​ക​ൾ​ക്ക് ടൗ​ണി​ൽ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. കെ​കെ റോ​ഡി​ലൂ​ടെ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ലോ​ഗോ​സ് ജം​ഗ്ഷ​ൻ – റ​ബ​ർ ബോ​ർ​ഡ് – ഇ​റ​ഞ്ഞാ​ൽ വ​ഴി ക​ഞ്ഞി​ക്കു​ഴി​യി​ൽ എ​ത്തി കെ​കെ റോ​ഡി​ൽ പ്ര​വേ​ശി​ക്ക​ണം.

Related posts