കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നതിനിടെ കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്നു ചേരാനിരുന്ന യോഗം മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം വിളിച്ചിരുന്നത്.
കേരള കോണ്‍ഗ്രസില്‍ ജോസഫ്- മാണി വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് യോഗം മാറ്റിവെച്ചതെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് യോഗം മാറ്റിവച്ചതെന്നാണ് വിവരം.
എന്നാല്‍, ഇക്കാര്യം ഡിസിസി നിഷേധിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യുഡിഎഫ് യോഗം വിളിക്കാനാണ് യോഗം മാറ്റിയതെന്നാണ് ഡിസിസിയുടെ വിശദീകരണം.