തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്-എമ്മിന്റെ വോട്ട് വേണമെന്ന് വൈക്കം വിശ്വൻ പറഞ്ഞത് മുന്നണിയുടെ ഇപ്പോഴത്തെ തീരുമാനമായിരിക്കാമെന്ന് മന്ത്രി ജി. സുധാകരൻ.
എൽഡിഎഫ് കണ്‍വീനർ പറഞ്ഞതിനാൽ കൂടുതൽ വ്യഖ്യാനത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ കാര്യത്തിൽ സിപിഐ പറഞ്ഞ അഭിപ്രായങ്ങളോട് ഏറ്റുമുട്ടാനില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന്റേതടക്കം എല്ലാവരുടെയും വോട്ട് വേണമെന്ന് എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വൻ കോട്ടയത്ത് പറഞ്ഞിരുന്നു. മാണി വിഭാത്തിന്റെ വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ലെന്നും മുന്നണി പ്രവേശം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും വൈക്കം വിശ്വൻ പറഞ്ഞു.