കേരള ക്രിക്കറ്റ് ലീഗ്; അടിച്ചുതകർക്കാൻ ആ​ല​പ്പി റി​പ്പി​ൾ​സ്


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ ക്രി​​​ക്ക​​​റ്റ് ലീ​​​ഗി​​​നാ​​​യു​​​ള്ള താ​​​ര ലേ​​​ല​​​ത്തി​​​ൽ മി​​​ക​​​ച്ച താ​​​ര​​​ങ്ങ​​​ളെ സ്വ​​​ന്ത​​​മാ​​​ക്കി​​​യ ആ​​​ല​​​പ്പി റി​​​പ്പി​​​ൾ​​​സ് ത​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ഇ​​​ന്ന​​​ലെ തു​​​ട​​​ക്ക​​​മി​​​ട്ടു. ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ച പ​​​രി​​​ശീ​​​ല​​​നം ഈ ​​​മാ​​​സം 27 വ​​​രെ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കും.

ഐ​​​പി​​​എ​​​ൽ താ​​​രം മു​​​ഹ​​​മ്മ​​​ദ് അ​​​സ്ഹ​​​റു​​​ദീ​​​ൻ ഐ​​​ക്ക​​​ണ്‍ താ​​​ര​​​മാ​​​യു​​​ള്ള ആ​​​ല​​​പ്പി റി​​​പ്പി​​​ൾ​​​സ് ലീ​​​ഗി​​​ലെ ത​​​ന്നെ വി​​​ല​​​യേ​​​റി​​​യ താ​​​ര​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ഓ​​​ൾ റൗ​​​ണ്ട​​​ർ അ​​​ക്ഷ​​​യ് ച​​​ന്ദ്ര​​​ൻ, ഓ​​​പ്പ​​​ണ​​​ർ കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ്, വി​​​നൂ​​​പ് മ​​​നോ​​​ഹ​​​ര​​​ൻ എ​​​ന്നി​​​വ​​​രെ സ്വ​​​ന്ത​​​മാ​​​ക്കി​​​യാ​​​ണ് പോ​​​രാ​​​ട്ട​​​ത്തി​​​ന് സ​​​ജ്ജ​​​രാ​​​കു​​​ന്ന​​​ത്.

27 തൃ​​​ശൂ​​​രി​​​ലെ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന ആ​​​ല​​​പ്പി റി​​​പ്പി​​​ൾ​​​സ് സ്ക്വാ​​​ഡ് 29ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു തി​​​രി​​​ക്കും. സെ​​​പ്റ്റം​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ 19 വ​​​രെ ന​​​ട​​​ക്കു​​​ന്ന ട്വി​​​ന്‍റി-20 കേ​​​ര​​​ളാ ക്രി​​​ക്ക​​​റ്റ് ലീ​​​ഗി​​​ൽ ആ​​​റു ടീ​​​മു​​​ക​​​ളാ​​​ണുള്ളത്.

ലീ​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ മി​​​ക​​​ച്ച പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ത്തു​​​ള്ള ഫ​​​നൂ​​​സ് ഫൈ​​​സ്, വി​​​ശ്വേ​​​ശ്വ​​​ർ സു​​​രേ​​​ഷ്, വൈ​​​ശാ​​​ഖ് ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​രും ടീ​​​മി​​​ൽ ഇ​​​ടം പി​​​ടി​​​ച്ചു. മു​​​ൻ ഐ​​​പി​​​എ​​​ൽ ഫാ​​​സ്റ്റ് ബൗ​​​ള​​​ർ പ്ര​​​ശാ​​​ന്ത് പ​​​ര​​​മേ​​​ശ്വ​​​ര​​​നു കീ​​​ഴി​​​ലാ​​​ണ് ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​നം.

ലേ​​​ല​​​ത്തി​​​ൽ മി​​​ക​​​ച്ച താ​​​ര​​​ങ്ങ​​​ളെ സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത് ടീ​​​മി​​​നു മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​യി മാ​​​റി​​​യെ​​​ന്നു ടീം ​​​ഉ​​​ട​​​മ​​​യും വ്യ​​​വ​​​സാ​​​യി​​​യു​​​മാ​​​യ ടി.എ​​​സ്. ക​​​ലാ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്ന് ന​​​ല്ല ക​​​ളി​​​ക്കാ​​​രെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ക എ​​​ന്നു​​​ള്ള​​​താ​​​ണ് ടീം ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നു ടീം ​​​സ​​​ഹ ഉ​​​ട​​​മ റാ​​​ഫെ​​​ൽ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു. ഷൈ​​​ബു മാ​​​ത്യു, ജി​​​ബി​​​ത് ജോ​​​യ്, നി​​​ജി ഇ​​​സ്മ​​​യി​​​ൽ എ​​​ന്നി​​​വ​​​രാ​​​ണ് ടീ​​​മി​​​ന്‍റെ സ​​​ഹ ഉ​​​ട​​​മ​​​ക​​​ൾ.

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്

Related posts

Leave a Comment