ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജ​യ​ശ​ങ്ക​ര്‍ ഹാ​പ്പി​യാ​ണ്; ഹോ​ട്ട്സ്റ്റാ​റി​ല്‍ സ്ട്രീം ​ചെ​യ്യു​ന്ന ആ​ദ്യ​ത്തെ മ​ല​യാ​ളം വെ​ബ് സീ​രി​സ്; ‘”കേ​ര​ള ക്രൈം ​ഫ​യ​ല്‍സ്, ഷി​ജു, പാ​റ​യി​ല്‍ വീ​ട്, നീ​ണ്ട​ക​ര’’


സീ​മ മോ​ഹ​ന്‍​ലാ​ല്‍
കൊ​ച്ചി: ഹോ​ട്ട്സ്റ്റാ​റി​ല്‍ സ്ട്രീം ​ചെ​യ്യു​ന്ന ആ​ദ്യ​ത്തെ മ​ല​യാ​ളം വെ​ബ് സീ​രി​സ് ‘കേ​ര​ള ക്രൈം ​ഫ​യ​ല്‍സ്, ഷി​ജു, പാ​റ​യി​ല്‍ വീ​ട്, നീ​ണ്ട​ക​ര’ എ​ന്ന ക്രൈം ​ത്രി​ല്ല​ര്‍ ചു​രു​ങ്ങി​യ ദി​വ​സം​കൊ​ണ്ടു​ത​ന്നെ ഹി​റ്റുകളുടെ ലിസ്റ്റിൽ ഇടംനേടിയിരി​ക്കു​ക​യാ​ണ്.

ഒ​രു കൊ​ല​ക്കേ​സി​ൽ ആ​റു ദി​വ​സം​കൊ​ണ്ട് പ്ര​തി​യെ പി​ടി​കൂ​ടു​ന്ന, ആ​റ് എ​പ്പി​സോ​ഡു​ക​ളു​ള്ള ഈ ​ക്രൈം ത്രി​ല്ല​ര്‍ പ​ല​രും ഒ​റ്റ​യി​രു​പ്പി​ലാ​ണ് ക​ണ്ടു​തീ​ര്‍​ത്ത​ത്.

2011 ഫെ​ബ്രു​വ​രി​യി​ൽ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നു സമീപത്തെ ഒ​രു ലോ​ഡ്ജി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ് വെ​ബ് സീ​രി​സി​ന്‍റെ ഇ​തി​വൃ​ത്തം.

കൊ​ല ന​ട​ന്ന സ​മ​യ​ത്ത് നോ​ര്‍​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന എ​സ്. വി​ജ​യ​ശ​ങ്ക​ര്‍ ഇ​പ്പോ​ൾ നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ്. കാ​ര​ണം വി​ജ​യ​ശ​ങ്ക​റും സം​ഘ​വു​മാ​യി​രു​ന്നു പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി​യ കൊ​ല​ക്കേ​സി​ലെ പ്ര​തി​യെ ആ​റു ദി​വ​സം​കൊ​ണ്ട് പി​ടി​കൂ​ടി​യ​ത്.

മ​റ്റൊ​രു സി​നി​മ​യി​ലേ​ക്ക് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ചി​ല കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യാ​ന്‍ വ​ന്ന സം​വി​ധാ​യ​ക​ന്‍ അ​ഹ​മ്മ​ദ് ക​ബീ​റി​നോ​ട് സം​സാ​ര​ത്തി​നി​ടെ​യാ​ണ് വി​ജ​യ​ശ​ങ്ക​ര്‍ ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന സ്വ​പ്‌​ന​യു​ടെ കൊ​ല​പാ​ത​ക​ക്കേ​സി​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത്.

ട്രൂ ​ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ സ്‌​റ്റോ​റി​യാ​ണെ​ന്നു മ​ന​സി​ലാ​യ അ​ഹ​മ്മ​ദ് ക​ബീ​റും സം​ഘ​വും അ​ത് വെ​ബ് സീ​രി​സാ​ക്കു​ക​യാ​യി​രു​ന്നു. ത​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച കേ​സ് സി​നി​മ​യാ​യ​തും അ​ത് പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ച്ച​തു​മെ​ല്ലാം സ​ന്തോ​ഷം ന​ല്‍​കു​ന്ന കാ​ര്യ​മാ​ണെ​ന്നാ​ണ് നി​ല​വി​ൽ ഇ​ക്ക​ണോ​മി​ക് ഒ​ഫ​ന്‍​സ് വി​ഭാ​ഗം കൊ​ല്ലം അ​ടൂ​ര്‍ ഓ​ഫീ​സി​ലെ ഇ​ന്‍​സ്‌​പെ​ക്ട​റാ​യ വി​ജ​യ​ശ​ങ്ക​ര്‍ പ്രതികരിച്ച​ത്.

ത്രി​ല്ലിം​ഗാ​യാ​യ ആ ​കേ​സ് അ​ന്വേ​ഷ​ണവ​ഴി​യെ​ക്കു​റി​ച്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. വി​ജ​യ​ശ​ങ്ക​ര്‍ മ​ന​സ് തു​റ​ക്കു​ന്നു.

പെ​ട്ടെ​ന്ന് പ​റ​ഞ്ഞു തീ​ര്‍​ത്ത പ്ര​സം​ഗം
2010ലാ​യി​രു​ന്നു വി​ജ​യ​ശ​ങ്ക​ര്‍ എ​സ്‌​ഐ​യാ​യി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന​ത്. പ്ര​മാ​ദ​മാ​യ കേ​സൊ​ന്നും അ​ന്ന് ആ ​സ്‌​റ്റേ​ഷ​നി​ല്‍ ഇ​ല്ലാ​യി​രു​ന്നു.

2011 ഫെ​ബ്രു​വ​രി​യി​ലെ ഒ​രു ശ​നി​യാ​ഴ്ച സ​ന്ധ്യാ​സ​മ​യ​ത്ത് എ​ല്‍​എ​ഫ്‌​സി റോ​ഡി​ലെ ഒ​രു റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ഷി​ക​ത്തി​ല്‍ അ​തി​ഥി​യാ​യി എ​ത്തി​യ​താ​യി​രു​ന്നു എ​സ്‌​ഐ വി​ജ​യ​ശ​ങ്ക​ര്‍. പി​റ്റേ​ന്ന് ലീ​വ് ആ​യ​തി​നാ​ല്‍ ഈ ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തശേ​ഷം സ്വ​ദേ​ശ​മാ​യ കൊ​ല്ല​ത്തേ​ക്ക് മ​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​ട​ങ്ങ് തു​ട​ങ്ങി, ഉ​ദ്ഘാ​ട​ന​പ്ര​സം​ഗം അ​വ​സാ​നി​പ്പി​ക്കാ​ന്‍ അ​ല്‍​പം സ​മ​യം ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍​നി​ന്ന് എ​സ്‌​ഐ​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് ഒ​രു കോ​ള്‍ എ​ത്തി​യ​ത്.

സ്‌​റ്റേ​ഷ​ന് അ​ടു​ത്തു​ള്ള ലോ​ഡ്ജി​ല്‍ ഒ​രു സ്ത്രീ​യെ കൊ​ല ചെ​യ്യ​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ആ ​കോ​ള്‍. പ്ര​സം​ഗം പെ​ട്ടെ​ന്ന് പ​റ​ഞ്ഞു തീ​ര്‍​ത്ത് അ​ദ്ദേ​ഹം അ​വി​ടെ​നി​ന്നി​റ​ങ്ങി. നേ​രേ ചെ​ന്ന​ത് യു​വ​തി കൊ​ല​പ്പെ​ട്ട ലോ​ഡ്ജി​ലേ​ക്കാ​യി​രു​ന്നു.

എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ സമീപത്തു​നി​ന്ന് മൂ​ന്നാ​മ​ത്തെ കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു ശ്രീ​ല​കം എ​ന്ന ആ ​ലോ​ഡ്ജ്. കു​റ​ഞ്ഞ നി​ര​ക്കി​ല്‍ താ​മ​സി​ക്കാ​ന്‍ സൗ​ക​ര്യ​മു​ള്ള പ​ഴ​യ ലോ​ഡ്ജാ​യി​രു​ന്നു അ​ത്.

ര​ണ്ടാം നി​ല​യി​ലെ 210-ാം ന​മ്പ​ര്‍ മു​റി​യി​ലെ ബാ​ത്ത് റൂ​മി​ലാ​യി​രു​ന്നു ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല്ല​പ്പെ​ട്ടനി​ല​യി​ല്‍ യു​വ​തിയുടെ മൃതദേഹം കി​ട​ന്നി​രു​ന്ന​ത്. മു​റി​യി​ലെ ടാ​പ്പ് തു​റ​ന്നി​ട്ടി​രു​ന്ന​തി​നാ​ല്‍ മു​റി​യി​ലാ​കെ വെ​ള്ള​മാ​യി​രു​ന്നു.

അ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന സു​നി​ല്‍ ജേ​ക്ക​ബും ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന എം. ​ര​മേ​ഷ്‌​കു​മാ​റും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. ഏ​റെ വൈ​കാ​തെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന മ​നോ​ജ് എ​ബ്ര​ഹാ​മും എ​ത്തി.

​ല്ല​പ്പെ​ട്ട ആ​ളെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ഇ​ല്ലാ​യി​രു​ന്നു. ബി​ജു, പാ​റ​യി​ല്‍ വീ​ട്, നീ​ണ്ട​ക​ര എ​ന്ന വി​ലാ​സ​മാ​യി​രു​ന്നു മു​റി​യെ​ടു​ത്ത​യാ​ള്‍ ലോ​ഡ്ജി​ല്‍ ന​ല്‍​കി​യ​ത്.

കോ​ങ്ക​ണ്ണു​ള്ള ഇ​യാ​ള്‍ വ​ല്ല​പ്പോ​ഴു​മൊ​ക്കെ ഇ​വി​ടെ വ​രാ​റു​ണ്ടെ​ന്നു​മാ​ത്ര​മാ​ണ് ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. രാ​ത്രി ഏ​റെ വൈ​കി​യ​തി​നാ​ല്‍ ഫിം​ഗ​ര്‍ പ്രി​ന്‍റ് വി​ദ​ഗ്ധ​ർ പി​റ്റേ​ന്നെ എ​ത്തു​മാ​യി​രു​ന്നു​ള്ളൂ. അ​തു​കൊ​ണ്ടു ബോ​ഡി ബ​ന്ത​വ​സാ​ക്കി.

ബി​ജു​വി​നെ​ത്തേ​ടി നീ​ണ്ട​ക​ര​യി​ലേ​ക്ക്
എ​സ്‌​ഐ വി​ജ​യ​ശ​ങ്ക​റും സം​ഘ​വും അ​ര്‍​ധ​രാ​ത്രി​ത​ന്നെ ബി​ജു​വി​നെ​ത്തേ​ടി കൊ​ല്ലം നീ​ണ്ട​ക​ര​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. അ​വി​ടെ​യെ​ത്തി​യെ​ങ്കി​ലും ആ ​വി​ലാ​സ​ത്തി​ല്‍ ആ​രും ആ ​നാ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കൊ​ല​പാ​ത​കി വ്യാ​ജ​മേ​ല്‍​വി​ലാ​സ​മാ​ണ് ലോ​ഡ്ജി​ല്‍ ന​ല്‍​കി​യ​തെ​ന്ന ബോ​ധ്യ​ത്തി​ല്‍ പോ​ലീ​സ് സം​ഘം കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ചു.

മ​റ്റൊ​രു സം​ഘം കൊ​ല്ല​പ്പെ​ട്ട യു​വ​തി ആ​രാ​ണെ​ന്ന് അ​റി​യാ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു. നേ​രം പു​ല​രും മു​മ്പേ കൊ​ല്ല​പ്പെ​ട്ട യു​വ​തി ആ​ന്ധ്രാ സ്വ​ദേ​ശി​നി​യാ​യ ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി സ്വ​പ്‌​ന​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

മി​ക്ക​ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​രം മു​ത​ല്‍ രാ​ത്രി പ​ത്തു​വ​രെ ക​ലൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലും സ​മീ​പ​ത്തെ ബി​വ​റേ​ജ​സി​നു മു​ന്നി​ലും സ്വ​പ്‌​ന ഉ​ണ്ടാ​കു​മാ​യി​രു​ന്നു. പ​ത്തി​നു​ശേ​ഷം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​മാ​യി​രു​ന്നു അ​വ​രു​ടെ താ​വ​ളം.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് കൊ​ച്ചി​യി​ലെ​ത്തി ലൈം​ഗി​ക​ത്തൊ​ഴി​ല്‍ ഉ​പ​ജീ​വ​ന​മാ​യി സ്വീ​ക​രി​ച്ച മു​പ്പ​ത്ത​ഞ്ചു​കാ​രി​യാ​യ സ്വ​പ്‌​ന​യു​ടെ ഫോ​ട്ടോ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​രും ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളും തി​രി​ച്ച​റി​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട​യാ​ളെ അ​ന്വേ​ഷി​ച്ച് ആ​രും വ​രാ​നി​ല്ലാ​യി​രു​ന്നു.

പോ​ലീ​സി​ന് അ​ഭി​മാ​ന​പ്ര​ശ്നം
കൊ​ല്ല​പ്പെ​ട്ട​ത് ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​യാ​യ​തി​നാ​ല്‍ പ​രാ​തി​പ്പെ​ടാ​നോ അ​തി​ന്‍റെ സ​ത്യാ​വ​സ്ഥ അ​റി​യാ​നോ ആ​രും മു​ന്നോ​ട്ട് വ​രി​ല്ല. രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളോ ഉ​ന്ന​ത​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ​മ്മ​ര്‍​ങ്ങ​ളോ ഉ​ണ്ടാ​കു​ക​യു​മി​ല്ല.

എ​ങ്കി​ലും നോ​ര്‍​ത്ത് പോ​ലീ​സി​ന് കു​റ്റ​വാ​ളി​യെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​രേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​യി​രു​ന്നു. കാ​ര​ണം പോ​ലീ​സ് സ്‌​റ്റേ​ഷനു തൊട്ടടുത്തുള്ള കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ ത​ങ്ങ​ളു​ടെ അ​ഭി​മാ​ന​പ്ര​ശ്‌​ന​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘം.

(തു​ട​രും)

പ്ര​ധാ​ന​മ​ന്ത്രി​യുടെവരവിനിടെ നടന്ന കൊ​ല​പാ​ത​കം

ചായയുമായി പ്രതി പോലീസിന് മുന്നിൽ

Related posts

Leave a Comment