തിരുവനന്തപുരം :നന്മയെ ലക്ഷ്യമാക്കിയുള്ള ഹാക്കിംഗിലൂടെ ആളുകളുടെ പ്രശംസ പിടിച്ചുപറ്റിയവരാണ് മല്ലു ഹാക്കര്‍മാര്‍. കേരളാ സൈബര്‍ വാരിയേഴ്സ് എന്ന ഹാക്കിംഗ് ഗ്രൂപ്പ് ഇതിനകം ചെയ്ത പ്രശംസാകരമായ പ്രവൃത്തികള്‍ നിരവധിയാണ്. കേരളത്തിലെ പ്രധാന വെബ്സൈറ്റുകള്‍ പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തപ്പോള്‍ അതുതിരിച്ചു പിടിക്കാനും തിരികെ പണികൊടുക്കാനും ഇവര്‍ മുന്‍നിരയിലുണ്ടായിരുന്നു. ഇത്തവണ അറുപതോളം അശ്ലീല ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും ഹാക്ക് ചെയ്തുകൊണ്ടാണ് ഇവര്‍ സമൂഹത്തിന് നന്മ ചെയ്തത്.
കൊച്ചുകുട്ടികളുടെയും ചലച്ചിത്രതാരങ്ങളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും അല്ലാതെയും പോസ്റ്റ് ചെയ്യുന്ന ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളുമാണ് മല്ലു ഹാക്കേഴ്സ് ഇത്തവണ പൂട്ടിച്ചത്. ഫേസ്ബുക്കില്‍ നിന്നും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് ഇത്തരം പേജുകളിലും ഗ്രൂപ്പുകളിലും പതിവുകാര്യമാണ്. അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ള ഇത്തരം 34 പേജുകളും 25 ഗ്രൂപ്പുകളുമാണ് കേരളാ സൈബര്‍ വാരിയേഴ്സ് ഇത്തവണ ഹാക്ക് ചെയ്തത്.