തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാർശ. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഘടന മാറ്റാനാണ് ശുപാർശ. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെ ഒറ്റ ഡയറക്ട്രേറ്റിന് കീഴിലാക്കാൻ വിദഗ്ധ സമിതി നിർദേശം നൽകി. വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ഒന്നു മുതൽ ഏഴു വരെ ഒരു സ്ട്രീം. എട്ടു മുതൽ പന്ത്രണ്ടു വരെ രണ്ടാം സ്ട്രീം. ബിരുദവും ബിഎഡുമാണ് ഒന്നു മുതൽ ഏഴ് വരെ അധ്യപക യോഗ്യത. ഏഴു മുതൽ പന്ത്രണ്ടു വരെ ബിരുദാനന്തര ബിരുദവും ബിഎഡുമാണ് റിപ്പോർട്ടിൽ യോഗ്യത നിശ്ചയിച്ചിരിക്കുന്നത്.
ഒറ്റ ഡയറക്ട്രേറ്റിന് കീഴിലാകുന്നതോടെ സ്കൂൾ ഒരു പ്രിൻസിപ്പലിന്റെ നിയന്ത്രണത്തിലാകും. സർക്കാർ നിർദേശപ്രകാരമുള്ള മാറ്റമായതിനാൽ നടപ്പിലാക്കാനുള്ള സാധ്യത ഏറെയാണ്.