തിരുവനന്തപുരം: പ്രളയക്കെടുതി സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷിയോഗം ചേരും. പ്രധാനമന്ത്രിയെ നേരിട്ട് കാണുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. കേന്ദ്ര സർക്കാറിൽ നിന്ന് കൂടുതൽ സഹായം ലഭിക്കാൻ വിശദമായ നിവേദനം സമർപ്പിക്കാനാണ് സർക്കാർ ശ്രമം.
പ്രളയക്കെടുതിയിൽ വീടും മറ്റും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തെ സംബന്ധിച്ചും ഇന്ന് ചർച്ച ചെയ്യും.അതേസമയം ചെങ്ങന്നൂരിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്.
30000 പേർ ഇപ്പോഴും പ്രളയമേഖലകളിലുണ്ട്. പ്രളയം ബാധിച്ച പല മേഖലകളിലും വെള്ളമിറങ്ങി തുടങ്ങിയെങ്കിലും അപ്പർ കുട്ടനാട് മേഖല ഇപ്പോളും വെള്ളത്തിലാണ്. സംസ്ഥാനത്താകെ 11,001 വീടുകളാണു തകർന്നത്. ഇതിൽ 699 എണ്ണം പൂർണമായും 10,302 എണ്ണം ഭാഗികമായും തകർന്നു.