എം. ജെ. ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇന്ന് മാത്രം 20 മരണം. ഇതോടെ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 51 ആയി. കനത്ത മഴ സംസ്ഥാനം മുഴുവൻ തുടരുകയാണ്. പലയിടത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുകയാണ്. പലരേയും കാണാതായ വാർത്തകൾ വന്നു കൊണ്ടിരിക്കുകയാണ്.
അടിയന്തര രക്ഷാപ്രവർത്തനത്തിന് 1077 എന്ന നമ്പറില്‍ വിളിക്കാം. മലപ്പുറം ഊർങ്ങാട്ടേരിയിൽ ഉരുൾപൊട്ടലിൽ രണ്ട് പേര് കൂടി മരിച്ചു. വടക്കാഞ്ചേരിയിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. നാല് വീടുകൾ മണ്ണിനടിയിലായി. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പാലക്കാട് ആലത്തൂർ വീഴുമലയിൽ ഉരുൾപൊട്ടി. കൽപിനിയിൽ വീടുതകർന്ന് ഒരു കുട്ടി മരിച്ചു . കോഴിക്കോട് തിരുവമ്പാടിയിലും മുക്കത്തും ഉരുൾപൊട്ടലുണ്ടായി. തൃശ്ശൂർ പൂമലയിൽ മണ്ണിടിച്ചിലിൽ വീടുതകർന്ന് രണ്ടു പേര് മരിച്ചു. തൃശ്ശൂർ വെറ്റിലപ്പാറയിൽ ഉരുൾപൊട്ടലിൽ ഒരാള്‍ മരിച്ചു. തീക്കോയി വെള്ളികുളം ടൗണില്‍ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു .
അതീവ ഗുരുതര സാഹചര്യമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനേയും ഇന്നു രാവിലെ വിളിച്ചു സഹായം അഭ്യർഥിച്ചു. അടിയന്തര ഇടപെടൽ നടത്താമെന്ന് ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചു.
ഭോപ്പാലിൽ നിന്നും പൂനെയിൽ നിന്നും കൂടുതൽ സൈന്യത്തെ കേരളത്തിലേയ്ക്ക് കേന്ദ്രം അയച്ചു. പന്പയാർ നിറഞ്ഞു കവിഞ്ഞതിനാൽ പത്തനംതിട്ട ജില്ല ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിരവധി പേർ പത്തനംതിട്ടയിൽ വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ കുടുങ്ങിക്കിടക്കുകയാണ്.
ഇവരെ രക്ഷപ്പെടുത്താൻ സൈന്യം ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. റെയിൽ വേ ട്രാക്കുകളിലേയ്ക്ക് മണ്ണിടിച്ചിലും വെളളം കയറിയതിനാലും തിരുവനന്തപുരത്ത് നിന്നുള്ള മുഴുവൻ ട്രെയിനുകളും റദ്ദാക്കി. പത്തനംതിട്ടയിൽ നിന്ന് 20 പെരെ സൈന്യം വ്യോമ മാർഗം രക്ഷപ്പെടുത്തി തിരുവനന്തപുരത്ത് എത്തിച്ചു.
* പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം: ഇന്നു മാത്രം മരിച്ചത് 20 പേര്,
രണ്ടു ദിവസങ്ങളിലായി മരണം 51, 4ഞായറാഴ്ച വരെ മഴ, തിരുവനന്തപുരത്തുനിന്നുള്ള ട്രെയിനുകൾ റദ്ദാക്കി
*കോട്ടയം തീക്കോയിയിൽ വീട് തകര്‍ന്ന് നാലു മരണം, ആകെ മരണം എട്ട്
*എറണാകുളം, തൃശൂര്‍, പത്തനംതിട്ട, കോട്ടയം, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ സ്ഥിതി ഗുരുതരം
*പമ്പ കലിതുള്ളി: പത്തനംതിട്ട മഹാപ്രളയത്തില്‍, മഴ തുടരുന്നു
*കോഴഞ്ചേരി ആശുപത്രിയിലും ഹോസ്റ്റലിലും നിരവധി പേര് കുടുങ്ങി,4പതിനായിരത്തിലേറെ പേര് ഒറ്റപ്പെട്ടു
*ആറന്മുളയില് രക്ഷാപ്രവര്‍ത്തനം സജീവം, ഹെലികോപ്ടറുകളും മത്സ്യബന്ധന ബോട്ടുകളും രംഗത്ത്
*രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ പേര് രംഗത്ത്, 21 പേരെ വ്യോമസേന രക്ഷപ്പെടുത്തി,
പുഴകള്‍ നിറഞ്ഞു കവിഞ്ഞു
*മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിയെ വിളിച്ചു, കൂടുതല്‍ സൈന്യസഹായവും ഹെലികോട്പറും
ആവശ്യപ്പെട്ടു, എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി
*പൂനയില്‍നിന്നും ഭോപ്പാലില്‍നിന്നും കൂടുതല്‍ സൈന്യം
*തൃശൂര്‍ അത്താണിയിലും കുറാഞ്ചേരിയിലും ഉരുള്‍പൊട്ടി, നിരവധി പേര് കുടുങ്ങി,
തൃശൂര്‍ പൂമലയില്‍ വീട് തകര്‍ന്ന് രണ്ട് മരണം
*മലപ്പുറം ഓടക്കയത്ത് ഉരുള്‍പൊട്ടി രണ്ട് ആദിവാസികള്‍ മരിച്ചു
*നെന്മാറയില് ഉരുള്‍പൊട്ടല്‍, നിരവധി പേര് മണ്ണിനടിയില്‍, എട്ടു മരണം
*മലപ്പുറത്ത് മൂന്നു മരണം4കുതിരാനില്‍ വീണ്ടും മണ്ണിടിഞ്ഞു, ഗതാഗതം സ്തംഭിച്ചു
*ആലുവ, ചാലക്കുടി ദേശീയ പാതയില്‍ വെള്ളം കയറി
*എറണാകുളത്ത് വലിയ ദുരന്തം, നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
*എറാണാകുളം -മൂവാറ്റുപുഴ ഗതാഗതം സ്തംഭിച്ചു
*ചാലക്കുടി ടൗണില്‍ വെള്ളപ്പൊക്കം, ആളുകളെ ഒഴിപ്പിക്കുന്നു
*മീനച്ചിലാര്‍ കരകവിഞ്ഞു, പാലാ ടൗണ്‍ വെള്ളത്തില്‍4രക്ഷാപ്രവര്‍ത്തനത്തിന്
കൂടുതല്‍ സൈന്യം4ഡാമുകളില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക്
*മുല്ലപ്പെരിയാറില്‍ 142 അടി വെള്ളം,4നാളെയും മറ്റന്നാളും പിഎസ് സി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി
*മാധ്യമ ഓഫീസുകളിലേക്കും നിരവധി ഫോണ്‍ കോളുകള്‍
*സംസ്ഥാനത്ത് അതീവ ജാഗ്രത